
പൊന്മുടി പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്കായി നിർമിച്ച അതിഥിമന്ദിരം ചൊവ്വാഴ്ച തുറക്കും. പത്തുവർഷം നീണ്ട നിർമാണപ്രവർത്തനങ്ങളാണ് പൂർത്തിയായത്. രണ്ടുകോടി രൂപ ചെലവിൽ പൂർത്തിയാക്കാൻ ഉദ്ദേശിച്ച നിർമാണം പത്തുവർഷം പിന്നിടുമ്പോൾ 15 കോടി രൂപ ചെലവിട്ടാണ് പൂർത്തിയാക്കിയത്.
നിർമാണകാലത്തിനിടെ പലവട്ടമാണ് കരാർ പുതുക്കിയത്.
പൊന്മുടിയിലെത്തുന്ന സഞ്ചാരികൾക്ക് താമസസൗകര്യമില്ലെന്ന നിരന്തരമായ പരാതിയെത്തുടർന്നാണ് 2014-ൽ ഗസ്റ്റ്ഹൗസിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി തറക്കല്ലിട്ടത്. 2016-ൽ ആദ്യഘട്ട പണി നിലച്ചു. 3.5 കോടി രൂപയ്ക്ക് കരാർ പുതുക്കിയതോടെ വീണ്ടും നിർമാണപ്രവർത്തനം തുടങ്ങി. രണ്ടാംഘട്ടപണി ഒരു വർഷത്തിനുള്ളിൽ വീണ്ടും നിലച്ചു. അപ്പോഴും സർക്കാർ ഇടപെട്ട് രണ്ടു ഘട്ടങ്ങളിലായി ഏഴുകോടിരൂപകൂടി അനുവദിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് 4-ന് പൊന്മുടിയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് മന്ദിരം ഉദ്ഘാടനം ചെയ്യും ഡി.കെ. മുരളി എംഎൽഎ അധ്യക്ഷനാകും. അടൂർ പ്രകാശ് എം.പി. മുഖ്യാതിഥിയാകും.
ആറ് സ്യൂട്ടുകൾ
80 പേരെ ഉൾക്കൊള്ളാവുന്ന കോൺഫറൻസ് ഹാൾ
രണ്ട് റസ്റ്ററന്റ്
സ്യൂട്ട് റൂമിന് വാടക- 3000 രൂപ,
എസി റൂമിന് വാടക-1200 രൂപസൗകര്യങ്ങൾ ഇങ്ങനെ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group