
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, സഹപ്രവർത്തകനായ സുകാന്ത് സുരേഷിനെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചെന്ന് അന്വേഷണസംഘം. ജൂലായിൽ യുവതി തിരുവനന്തപുരത്തെ ഒരു സ്വകാര്യാശുപത്രിയിൽ ഗർഭച്ഛിദ്രം നടത്തിയിരുന്നു. ഗർഭച്ഛിദ്രം നടത്താനായി ഇവരുടെ വിവാഹക്കത്ത് സുകാന്ത് വ്യാജമായി നിർമിച്ചതായി കണ്ടെത്തി. യുവതിയുടെ ബാഗിൽനിന്നാണ് വ്യാജക്കത്ത് ലഭിച്ചത്. സ്വകാര്യാശുപത്രിയിലെ ചികിത്സാരേഖകളും പോലീസ് കണ്ടെടുത്തു.
സഹപ്രവർത്തകരായിരുന്ന സുകാന്തും യുവതിയും തമ്മിൽ പരിശീലനകാലത്താണ് അടുത്തത്. വിവാഹവാഗ്‌ദാനം നൽകി സുകാന്ത് യുവതിയെ ലൈംഗികപീഡനത്തിന് വിധേയമാക്കി. യുവതിയുടെ മരണത്തിന് കുറച്ചുദിവസംമുൻപ് സുകാന്ത് വിവാഹത്തിൽനിന്ന് പിന്മാറുകയാണെന്നു പറഞ്ഞ് യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചു. ഇതാവാം യുവതിയുടെ ആത്മഹത്യക്ക് കാരണമെന്നാണ് പോലീസിൻ്റെ പ്രാഥമികനിഗമനം.
ഇരുവരും തമ്മിൽ അക്കൗണ്ടുകൾവഴി പണം കൈമാറിയതിൻ്റെ രേഖകൾ പോലീസിന് ലഭിച്ചു. ഇതിൽ മൂന്നരലക്ഷത്തോളം രൂപ സുകാന്ത് യുവതിയിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട്. പിന്മാറുകയാണെന്ന സന്ദേശം അയച്ചശേഷവും തുക സുകാന്തിൻ്റെ അക്കൗണ്ടിലേക്ക് പോയിരുന്നു. സുകാന്തിന്റെപേരിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കുറ്റങ്ങളും ചുമത്തി പേട്ട പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി.
പത്തനംതിട്ട സ്വദേശിയായ ഐബി ഉദ്യോഗസ്ഥ തിരുവനന്തപുരത്ത് ചാക്കയ്ക്ക് സമീപമാണ് ട്രെയിനിനുമുന്നിൽ ചാടി ആത്മഹത്യ ചെയ്‌തത്. പ്രതി സുകാന്ത് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ യുവതിയുടെ കുടുംബവും കക്ഷിചേർന്നു. സുകാന്തിന് മുൻകൂർജാമ്യം നൽകരുതെന്നും ശിക്ഷനൽകണമെന്നും കോടതിയെ ബോധ്യപ്പെടുത്തുമെന്ന് യുവതിയുടെ അച്ഛൻ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group