കണ്ണൂർ ഇനി സമ്പൂർണ മാലിന്യമുക്തം

കണ്ണൂർ ഇനി സമ്പൂർണ മാലിന്യമുക്തം
കണ്ണൂർ ഇനി സമ്പൂർണ മാലിന്യമുക്തം
Share  
2025 Apr 06, 11:10 AM
NISHANTH
kodakkad rachana
man

കണ്ണൂർ : കണ്ണൂർ ഇനി സമ്പൂർണ മാലിന്യമുക്ത ജില്ല. മാലിന്യമുക്ത നവകേരളം ജില്ലാതല പ്രഖ്യാപനം ജില്ലാപഞ്ചായത്ത് ഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. ജില്ലയിലെ തദ്ദേശസ്ഥാപനങ്ങൾ നടത്തിവരുന്ന മാലിന്യ സംസ്കരണ പ്രവർത്തനത്തിൻ്റെ ഒന്നാംഘട്ട പൂർത്തീകരണമാണ് നടന്നത്. മാലിന്യമുക്ത സമൂഹം സൃഷ്ട‌ിക്കുന്നതിൽ വിപ്ലവകരമായ ജനകീയ മുന്നേറ്റത്തിനാണ് കേരളം സാക്ഷ്യം വഹിക്കുന്നത്. പൊതു ഇടങ്ങളിലെ ശുചിത്വം ഉറപ്പാക്കുന്നതിൽ ജില്ല മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും അതിന്റെ ഫലമായാണ് സമ്പൂർണ മാലിന്യമുക്ത ജില്ലാ പദവി എന്ന നേട്ടം കൈവരിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രത്നകുമാരി അധ്യക്ഷയായി.


മാലിന്യ സംസ്ക‌രണരംഗത്ത് മികവുറ്റ പ്രവർത്തനം കാഴ്ചവെച്ചതിന് ജില്ലാപഞ്ചായത്തിനുള്ള പുരസ്‌കാരം മന്ത്രി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ വ്യത്യസ്‌ത മാതൃകകൾ സൃഷ്ടിച്ച കതിരൂർ, പെരളശ്ശേരി, പായം, ചപ്പാരപ്പടവ്, കണ്ണപുരം, പയ്യന്നൂർ, കുഞ്ഞിമംഗലം, കുറ്റ്യാട്ടൂർ, മുണ്ടേരി എന്നീ ഗ്രാമപ്പഞ്ചായത്തുകളുടെയും സെൻട്രൽ ജയിലിൻ്റെയും വീഡിയോ പരിപാടിയിൽ പ്രദർശിപ്പിച്ചു. കതിരൂർ പുല്യോട് വെസ്റ്റ് എൽപി സ്‌കൂൾ കുട്ടികളുടെ മിനി സ്‌കിറ്റ്, ചെറുതാഴം ഗ്രാമപ്പഞ്ചായത്ത് അവതരിപ്പിച്ച സംഗീതശില്പം എന്നിവ അരങ്ങേറി.


കെ.വി.സുമേഷ് എംഎൽഎ മുഖ്യാതിഥിയായി. കളക്‌ടർ അരുൺ കെ. വിജയൻ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ നിനോജ് മേപ്പടിയത്ത് പ്രതിജ്ഞ അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി. സരള, എൻ.വി. ശ്രീജിനി, വി.കെ. സുരേഷ് ബാബു, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്‌ടർ ടി.ജെ. അരുൺ, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് സി.എം. കൃഷ്ണൻ, ഗ്രാമപ്പഞ്ചായത്ത് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം. ശ്രീധരൻ, ശുചിത്വ മിഷൻ ജില്ലാ കോഡിനേറ്റർ കെ.എം. സുനിൽകുമാർ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ ഇ.കെ. സോമശേഖരൻ തുടങ്ങിയവർ സംസാരിച്ചു.


പിഴയായി 1.88 കോടിമാർച്ചിൽ വാതിൽപ്പടി ശേഖരണം 100 ശതമാനമാക്കി. ജില്ലയിൽ ആകെ 2271 മിനി എംസിഎഫുകളും 96 എംസിഎഫുകളും 22 ആർആർഎഫുകളും 2403 ഹരിതകർമ


സേനകളും പ്രവർത്തിക്കുന്നു. 69 തദ്ദേശസ്ഥാപനങ്ങൾ ഹരിതമിത്രം ആപ്പും 12 തദ്ദേശസ്ഥാപനങ്ങൾ നെല്ലിക്ക ആപ്പും ഉപയോഗിക്കുന്നു. ആകെ 13,810 എൻഫോഴ്സ്മെൻ്റ് പരിശോധനകൾ നടത്തുകയും നിയമലംഘനത്തിന് 1,88,50,300 രൂപ പിഴ ചുമത്തുകയും ചെയ്‌തു.


364 ടൗണുകൾ, 275 മാർക്കറ്റ്, പൊതുസ്ഥലം, 20054 അയൽക്കൂട്ടങ്ങൾ, 1458 വിദ്യാലയങ്ങൾ, 2453 അങ്കണവാടികൾ, 126 കലാലയങ്ങൾ, 3133 സ്ഥാപനങ്ങൾ, 38 ടൂറിസം കേന്ദ്രങ്ങൾ എന്നിവ ഹരിത പദവി പ്രഖ്യാപനം നടത്തി. നിലവിൽ 305012 വീടുകളിൽ ജൈവ മാലിന്യ സംസ്‌കരണ സംവിധാനമുണ്ട്. ജില്ലയിലെ 44 റസിഡൻറ്സ് അസോസിയേഷനുകൾ ഹരിതപദവി കൈവരിച്ചു.


ജില്ലാതല പുരസ്‌കാരങ്ങൾ ഇങ്ങനെ


സിഡിഎസ്-പെരളശ്ശേരി


ഹരിതകർമസേന കൺസോർഷ്യം-ആന്തൂർ


എംസിഎഫ്-മുണ്ടരി


ആർആർഎഫ് (ബ്ലോക്ക്)-പാനൂർ ബ്ലോക്ക്


ആർആർഎഫ് (നഗരസഭ)-മട്ടന്നൂർ നഗരസഭ


കമ്യൂണിറ്റി കമ്പോസ്റ്റ്-കുഞ്ഞിമംഗലം


സർക്കാർസ്ഥാപനം-കണ്ണൂർ ജില്ലാ ജയിൽ


സ്വകാര്യസ്ഥാപനം-ടൊയോട്ട, കണ്ണൂർ


വ്യാപാരസ്ഥാപനം-ബേക്ക് സ്റ്റോറി


സ്കൂ‌ൾ (സർക്കാർ) -ഗവ. യുപി സ്കൂ‌ൾ മട്ടന്നൂർ


സ്കൂ‌ൾ (എയ്‌ഡഡ്) -നരവൂർ സൗത്ത് എൽപി സ്കൂൾ


സ്കൂ‌ൾ (അൺ എയ്‌ഡഡ്) -റാണി ജയ് ഹയർ സെക്കൻഡറി സ്കൂൾ, നിർമലഗിരി


കോളേജ്-പയ്യന്നൂർ കോളേജ്


റെസിഡൻറ്സ് അസോസിയേഷൻ -എടച്ചേരി റെസിഡൻറ്സ് അസോസിയേഷൻ


പ്രവർത്തന ഡിപ്പാർട്ട്‌മെന്റ്റ് ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഡെയറി ഡിവലപ്പ്മെൻറ്


ടൗൺ മൂന്നുപെരിയ (പെരളശ്ശേരി ഗ്രാമപ്പഞ്ചായത്ത്)


ടൂറിസം കേന്ദ്രം -ഏഴരക്കുണ്ട് (ഏരുവേശ്ശി ഗ്രാമപ്പഞ്ചായത്ത്)


വാതിൽപ്പടി ശേഖരണം മികച്ച തദ്ദേശസ്ഥാപനം-ചപ്പാരപ്പടവ് ഗ്രാമപ്പഞ്ചായത്ത്


ഉറവിടമാലിന്യ സംസ്‌കരണം: മികച്ച പഞ്ചായത്ത്-ചെമ്പിലോട്, മികച്ച നഗരസഭ- ശ്രീകണ്ഠാപുരം


ഹരിതവിദ്യാലയം പദവി: മികച്ച പഞ്ചായത്ത്-കേളകം, മികച്ച നഗരസഭ -തലശ്ശേരി


ഹരിതകലാലയം പദവി: മികച്ച പഞ്ചായത്ത് - ചെറുതാഴം, മികച്ച നഗരസഭ-മട്ടന്നൂർ


ഹരിത ടൗൺ പദവി: മികച്ച പഞ്ചായത്ത് - പെരളശ്ശേരി, മികച്ച നഗരസഭ-പയ്യന്നൂർ

SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW