
പാലക്കാട് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഔട്ട് പോസ്റ്റ് പ്രധാന സ്റ്റേഷനുകളിലെല്ലാം സ്ഥാപിക്കണമെന്ന് ഓൾ ഇന്ത്യാ സ്റ്റേഷൻ മാസ്റ്റേഴ്‌സ് അസോസിയേഷൻ പാലക്കാട് ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു. പാലക്കാട്-പൊള്ളാച്ചി റൂട്ടിൽ കൂടുതൽ തീവണ്ടികൾ ഓടിക്കുക. ഷൊർണൂർ എ കാബിൻ-വള്ളത്തോൾ നഗർ ഇരട്ടപ്പാൽ നടപ്പാക്കുക, ഷൊർണൂർ-നിലമ്പൂർ റൂട്ടിൽ കൂടുതൽ മെമു തീവണ്ടികൾ ആരംഭിക്കുക, പ്രധാന സ്റ്റേഷനുകളിൽ അഡീഷണൽ സ്റ്റേഷൻ മാസ്റ്റർമാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങുന്ന പ്രമേയങ്ങളും പാസാക്കി.
ഷൊർണൂരിൽ നടന്ന സമ്മേളനം ദേശീയ പ്രസിഡൻ്റ് ബി.പി. കുമാരസ്വാമി ഉദ്ഘാടനം ചെയ്തുതു. ഡിവിഷൻ പ്രസിഡൻ്റ് വി.സി. സതീശൻ അധ്യക്ഷനായി. സോണൽ വർക്കിങ് പ്രസിഡൻ്റ് ഇ.കെ. ബാബു, പി. സുനിൽകുമാർ, ആർ.കെ. ഉണ്ണിക്കൃഷ്ണൻ, പി.ജി. ആശ, കെ. രാഹേഷ്, ഷൊർണൂർ സ്റ്റേഷൻ മാനേജർ ടി.പി. സന്തോഷ്, എൻ.വി. ദീപ്‌തി മോൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: സി. ശ്രീലേഖ (ഡിവിഷണൽ പ്രസി.), വി.സി. സതീശൻ, പി.ജി. ആശ (വൈ. പ്രസി.), കെ. അജിത് (ഡിവിഷണൽ സെക്ര.), ജി.എസ്. മനോജ് (ജോ. സെക്ര.), സൗരവ് ബാനർജി (അസി. സെക്ര.).

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group