
പാലക്കാട് ഭാരതപ്പുഴയുടെ പുനരുജ്ജീവനത്തിന് വിശദമായ പദ്ധതി തയ്യാറാക്കുന്നതിനായി സർക്കാരിൻ്റെ കിഴിൽ പ്രവർത്തിക്കുന്ന കോഴിക്കോട്ടുള്ള ജലവിഭവ വികസന വിനിയോഗ കേന്ദ്രവും ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴയും ധാരണാപത്രം ഒപ്പുവെച്ചു. ജലവിഭവ വികസന വിനിയോഗ കേന്ദ്രം ഡയറക്ടർ മനോജ് പി.സാമുവൽ, ഫ്രണ്ട്സ് ഓഫ് ഭാരതപ്പുഴ ജനറൽ സെക്രട്ടറി വിനോദ് എം.നമ്പ്യാർ എന്നിവരാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
ഏപ്രിലിൽ ആരംഭിച്ച് ഒരുവർഷത്തിനകം പദ്ധതി തയ്യാറാക്കാനാണ് ഉദ്ദേശിക്കുന്നത്. സാമൂഹിക സാംസ്‌കാരിക പാരിസ്ഥിതിക വിഷയങ്ങൾ പഠനവിധേയമാക്കും. ജലവിഭവ വികസന-വിനിയോഗ കേന്ദ്രത്തിലെ സീനിയർ ഗവേഷകൻ ഡോ. പ്രിജുവിൻ്റെ നേത്വത്വത്തിലുള്ള സംഘമാണ് പ്രവർത്തനം നടത്തുക.
നിലവിൽ ലഭ്യമായ പഠനങ്ങൾ സമാഹരിക്കയും വിശകലനം നടത്തുകയുമാണ് ആദ്യഘട്ടത്തിൽ ചെയ്യുന്നത്. തുടർന്ന്, മുൻകാലപഠനങ്ങളുടെ പോരായ്മകൾ കണ്ടെത്തുകയും തുടർപഠനവും പദ്ധതി ആസൂത്രണവും നടത്തുകയും ചെയ്യും.
പഠനത്തിന്റെ പശ്ചാത്തലത്തിൽ വിശദമായ പ്രവർത്തനങ്ങൾ വിഭാവനംചെയ്യുകയാണ് അവസാന ഘട്ടം. കൊച്ചിൻ ഷിപ്പ്യാഡിന്റെ സാമ്പത്തികസഹായത്തോടെയാണ് പദ്ധതി നടത്തുന്നത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group