
റാന്നി: റാന്നി മേഖലയിൽ കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയപ്രശ്‌നങ്ങൾ അടിയന്തരമായി പരിഹരിക്കണം എന്നാവശ്യപ്പെട്ട് അഡ്വ.പ്രമോദ് നാരായൺ എംഎൽഎ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവിനെ നേരിൽകണ്ട് നിവേദനം നൽകി. കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങളുടെ പ്രശ്‌നങ്ങൾ അനുഭാവപൂർവം പരിഹരിച്ച് എത്രയും വേഗം പട്ടയം ലഭ്യമാക്കാനുള്ള അനുമതി നൽകാൻ നടപടി സ്വീകരിക്കാമെന്ന് മന്ത്രി ഉറപ്പുനൽകിയതായി എംഎൽഎ പറഞ്ഞു.
വന്യമൃഗങ്ങൾ നാട്ടിലിറങ്ങി ആക്രമണം നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് നടത്തിയ സമരത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽ എത്തിയപ്പോഴാണ് മന്ത്രിയെ കണ്ടത്. റാന്നി നിയോജകമണ്ഡലത്തിലെ പട്ടയ വിതരണവുമായി ബന്ധപ്പെട്ടുള്ള നടപടി ഏറെ മുന്നേറിയിരിക്കുകയാണ്. അരയാഞ്ഞിലിമൺ ട്രൈണൽ സെറ്റിൽമെൻ്റ് പോലെയുള്ള കേന്ദ്ര അനുമതി ലഭിക്കേണ്ട പട്ടയങ്ങൾ ഒഴികെ മറ്റുള്ളവ സർക്കാർ ഉത്തരവുകളുടെയും കത്തുകളുടെയും പരിധിയിൽ ഉൾപ്പെടുത്തി എത്രയും വേഗം പരിഹരിക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. ഇതിനായി കഴിഞ്ഞദിവസം റവന്യൂവകുപ്പ് മന്ത്രി കെ. രാജന്റെ അധ്യക്ഷതയിൽ യോഗംകൂടിയിരുന്നതായും പ്രമോദ് നാരായൺ പറഞ്ഞു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group