
കൊല്ലം: ലഹരിയുടെ കണ്ണികൾമുറിക്കാൻ സമൂഹം ഒരുമിച്ച് പോരാടണമെന്ന് ജില്ലാ കളക്ടർ എൻ.ദേവിദാസ്. ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണത്തിന് ജില്ലാ ഭരണകൂടവും എക്സൈസ് വകുപ്പും സിറ്റി പൊലീസും ചേർന്ന് ആശ്രാമം മൈതാനം മുതൽ കൊല്ലം ബീച്ച് വരെ സംഘടിപ്പിച്ച റാലിയുടെ സമാപനച്ചടങ്ങിൽ ലഹരിവിരുദ്ധ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
സമൂഹം നേരിടുന്ന വലിയ ഭീഷണിയും വിപത്തുമായി രാസലഹരി മാറി. വിദ്യാലയങ്ങളിലും കലാലയങ്ങളിലുമെല്ലാം ലഹരിമാഫിയ വലവിരിച്ചിരിക്കുകയാണ്. ലഹരി ഉപയോഗം തടയുന്നതിൽ രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമെല്ലാം വലിയ ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് വകുപ്പിൻ്റെ 'വിമുക്തി' കാമ്പെയിനിൻ്റെ ഭാഗമായി 'കൊല്ലം ഒന്നിക്കുന്നു. ലഹരിവിമുക്ത നാളേയ്ക്കായി' സന്ദേശവുമായി നടത്തിയ റാലി ആശ്രാമം മൈതാനത്ത് അഡീഷണൽ എസ്‌പി എൻ. ജിജി ഫ്ളാഗ് ഓഫ് ചെയ്തു.
ലഹരിവിരുദ്ധ സന്ദേശത്തിൽ മൈം ഷോയും അരങ്ങേറി. ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എം. നൗഷാദ്, അസിസ്റ്റന്റ് എക്സൈസ് കമീഷണർമാരായ എച്ച്. നൂറുദ്ദീൻ, ബൈജു, എക്സൈസ് സ്റ്റാഫ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്റ് എ.രാജു തുടങ്ങിയവർ സംസാരിച്ചു. വിദ്യാർഥികൾ, യുവജന സംഘടനകൾ, ക്ലബുകൾ തുടങ്ങിയവർ പങ്കാളികളായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group