
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ ശയനപ്രദക്ഷിണം നടത്തി ഓൾ കേരള വിമെൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡർമാർ, വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽനിന്നു പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകണമെന്നാവശ്യപ്പെട്ടു നടത്തുന്ന അനിശ്ചിതകാലസമരത്തിൻ്റെ നാലാംദിനത്തിലാണ് 10 ഉദ്യോഗാർഥികൾ ശയനപ്രദക്ഷിണം നടത്തിയത്.
ശയനപ്രദക്ഷിണം നടത്തിയ മൂന്ന് ഉദ്യോഗാർഥികൾ കുഴഞ്ഞുവീണു. നിരാഹാരസമരം അനുഷ്‌ഠിക്കുന്ന പാലക്കാട് സ്വദേശി നിമിഷ, തൃശ്ശൂർ സ്വദേശി ഹനീന, ഇടുക്കി സ്വദേശി ബിനുസ്‌മിത എന്നിവരാണ് കുഴഞ്ഞുവീണത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. 2023 ജൂലായ് ഏഴിനാണ് വനിതാ സിവിൽ പോലീസ് ഓഫീസർ പരീക്ഷ നടന്നത്.
റാങ്ക് പട്ടികയിൽ 30 ശതമാനം നിയമനം മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളതെന്ന് ഓൾ കേരള വിമെൻ സിവിൽ പോലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സ‌് സെക്രട്ടറി അഭയ പറഞ്ഞു. റാങ്ക് പട്ടിക കാലാവധി തീരുന്നതിനു മുൻപ് പരമാവധി നിയമനങ്ങൾ നടത്താൻ സർക്കാർ തയ്യാറാവണമെന്നും അവർ ആവശ്യപ്പെട്ടു. 19-നു കാലാവധി അവസാനിക്കാനിരിക്കെയാണ് ഉദ്യോഗാർഥികൾ അനിശ്ചിതകാല സമരം ബുധനാഴ്‌ച ആരംഭിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group