സിഎംആർഎൽ കേസ് വിചാരണക്കോടതിയിലേക്ക്

സിഎംആർഎൽ കേസ് വിചാരണക്കോടതിയിലേക്ക്
സിഎംആർഎൽ കേസ് വിചാരണക്കോടതിയിലേക്ക്
Share  
2025 Apr 05, 10:00 AM
mfk

കൊച്ചി: സിഎംആർഎൽ കേസിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രം വിചാരണക്കോടതിയിലേക്ക്. എറണാകുളം ജില്ലാകോടതിയിൽ സമർപ്പിച്ച കുറ്റപത്രമാണ് ജില്ലാജഡ്‌ജി വിചാരണക്കോടതിയായ അഡീഷണൽ സെഷൻസ് കോടതിയുടെ പരിഗണനയ്ക്കായി വിട്ടത്. സെഷൻസ് കോടതി ഏഴിന് തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് വിവരം.


എസ്എഫ്ഐ സമർപ്പിച്ച കുറ്റപത്രത്തിൽ കോടതി ആദ്യം പ്രാഥമികവാദം കേൾക്കും. തുടർന്നായിരിക്കും പ്രതിസ്ഥാനത്തുള്ളവർക്ക് സമൻസ് അയക്കുക. ഈ നടപടിക്രമങ്ങളെല്ലാം പൂർത്തിയായശേഷമാണ് വിചാരണഘട്ടത്തിലേക്ക് കടക്കുക.


സിഎംആർഎൽ മാനേജിങ് ഡയറക്‌ടർ ശശിധരൻ കർത്ത, മുഖ്യമന്ത്രിയുടെ മകൾ ടി. വീണ തുടങ്ങിയവരെ പ്രതി ചേർത്താണ് കുറ്റപത്രം നൽകിയത്. വിവിധ വകുപ്പുകളിലായി കമ്പനികൾ ഉൾപ്പെടെ 13 പേരാണ് പ്രതി സ്ഥാനത്ത്, ചെളിനീക്കവും അനുബന്ധ ഗതാഗത ചെലവുകളുമെന്ന വ്യാജകണക്കുണ്ടാക്കി 182 കോടി രൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസിലുൾപ്പെടെ ശശിധരൻ കർത്ത പ്രതിസ്ഥാനത്തുണ്ട്. വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി കൈപ്പറ്റിയതായി കുറ്റപത്രത്തിൽ പറയുന്നു.


കുറ്റങ്ങൾ ഇങ്ങനെ


മൂന്ന് പ്രധാന കണ്ടെത്തലുകളാണ് കുറ്റാരോപണ ചുരുക്കപ്പട്ടികയിലുള്ളത്.



1. ചെളിനീക്കവും ഗതാഗത ചെലവുകളുമായി ബന്ധപ്പെട്ടുള്ള 182 കോടിയുടെ തട്ടിപ്പ്


ഇവർ പ്രതിസ്ഥാനത്ത്: സിഎംആർഎൽ എംഡി ശശിധരൻ കർത്ത


സിഎംആർഎൽ സിജിഎം ഫിനാൻസ് പി. സുരേഷ് കുമാർ, സി.എംആർഎൽ സിഎഫ്‌ഒ കെ. സുരേഷ്‌കുമാർ, സിഎംആർഎൽ ജോയിൻ്റ് എംഡി ശരൺ എസ്. കർത്ത, സിഎംആർഎൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ കെ.എ. സഗേഷ് കുമാർ, സിഎംആർഎൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റർ എ.കെ. മുരളികൃഷ്‌ണൻ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്, നിപുണ ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ്, സസ്‌ജ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്.


ആറുമാസംമുതൽ പത്തുവർഷംവരെ തടവുലഭിക്കാവുന്ന കുറ്റങ്ങൾ.


2. അനിൽ ആനന്ദപ്പണിക്കർക്ക് അനധികൃതമായി 13 കോടിരൂപ കമ്മിഷൻ നൽകി


പ്രതിസ്ഥാനത്തുള്ളവർ: ശശിധരൻ കർത്ത, സിഎംആർഎൽ ഡയറക്ടർ അനിൽ ആനന്ദ പണിക്കർ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്


3. ടി. വീണയും അവരുടെ കമ്പനിയായ എക്‌സാലോജിക്കും 2.7 കോടി രൂപ അനധികൃതമായി നേട്ടമുണ്ടാക്കി.


പ്രതിസ്ഥാനത്തുള്ളവർ: ശശിധരൻ കർത്ത, എക്‌സാലോജിക് ഡയറക്‌ടർ ടി. വീണ, കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്, എക്സാലോജിക് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ്, എംപവർ ഇന്ത്യ കാപ്പിറ്റൽ ഇൻവെസ്റ്റ്‌മെന്റ്സ്



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan