
മഞ്ചേരി റോയൽ സെവൻസ് ഫുട്‌ബോൾ ടൂർണ്ണമെൻ്റ് കമ്മിറ്റിയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മഞ്ചേരി യൂണിറ്റും ചേർന്ന് മഞ്ചേരി ബോയ്‌സ് സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 15 മുതൽ അഖിലേന്ത്യാ സെവൻസ് ടൂർണമെന്റ് നടത്തും. ലഹരിക്കെതിരേയുള്ള പ്രചരണത്തിന്റെ ഭാഗമായി 'ഫുട്ബാളാണ് ലഹരി' എന്നതാണ് ടൂർണമെന്റ് മുദ്രാവാക്യം.
ടൂർണമെന്റ് കമ്മിറ്റിയുടെ സ്വാഗതസംഘം ഓഫീസ് മഞ്ചേരി പോലീസ് സർക്കിൾ ഇൻസ്പെക്ടർ പ്രതാപ്‌കുമാർ ഉദ്ഘാടനംചെയ്‌തു. മഞ്ചേരി കച്ചേരിപ്പടിയിലുള്ള വ്യാപാരി വ്യവസായി ഓഫീസ് കെട്ടിടത്തിലാണ് സ്വാഗതസംഘം ഓഫീസ്. കെ. നിവിൽ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.പി.എം. ഹമീദ് കുരിക്കൾ, എം.പി.എം. മൻസൂർ കുരിക്കൾ. കെ.കെ. മുഹമ്മദ് ബഷീർ, പെടവണ്ണ ഷുക്കൂർ, അൽത്താഫ് ജെഎസ്എസ്. സൗജാദ് ഷഹീർ, എൻ. മുഹമ്മദ്, ഷമീർ വല്ലാഞ്ചിറ എന്നിവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group