
കടമ്പഴിപ്പുറം : നല്ല നാടകങ്ങൾ സാമൂഹികവിപ്ലവം സൃഷ്‌ടിച്ചിട്ടുണ്ടെന്നും നവ ഫാസിസം ശക്തിപ്രാപിക്കുന്ന ഈ കാലഘട്ടത്തിൽ നാടകങ്ങൾക്ക് സമൂഹത്തിൽ വലിയ പ്രസക്തിയാണുള്ളതെന്നും കഥാകൃത്ത് വൈശാഖൻ അഭിപ്രായപ്പെട്ടു. പെരിങ്ങോട് ക്ലബ് ഫൈവ് കൺവെൻഷൻ സെന്ററിൽ ആരംഭിച്ച, ലൈബ്രറി കൗൺസിലിൻ്റെ സംസ്ഥാന നാടകോത്സവം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നുദിവസത്തെ നാടകോത്സവം ആറിന് സമാപിക്കും. വിവിധ ജില്ലകളിൽനിന്ന് 13 നാടകങ്ങൾ അവതരിപ്പിക്കും. ചടങ്ങിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് കെ.വി. കുഞ്ഞികൃഷ്‌ണൻ അധ്യക്ഷനായി.
സംഘാടകസമിതി ജന. കൺവീനർ വി.കെ. ജയപ്രകാശ്, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് ബീന ആർ. ചന്ദ്രൻ, ലൈബ്രറി കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.പി. ജയൻ, ജോ. സെക്രട്ടറി മനയത്ത് ചന്ദ്രൻ, എക്സി. അംഗം. പി.കെ. ഗോപൻ, പാലക്കാട് പബ്ലിക് ലൈബ്രറി സെക്രട്ടറി ടി.ആർ. അജയൻ, ജില്ലാ സെക്രട്ടറി പി.എൻ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.
പി.വി.കെ. പനയാലിൻ്റെ അധ്യക്ഷതയിൽനടന്ന നാടകക്കൂട്ടം പരിപാടിയിൽ ജി. കൃഷ്ണകുമാർ, പ്രൊഫ. ഗംഗാധരൻ, കാളിദാസ് പുതുമന, രവി തൈക്കാട്, നന്ദജൻ, ദാസ് മാട്ടുമന്ത, ചേരാമംഗലം പാമുണ്ണി. കെ.പി.എസ്. പയ്യനെടം, കണ്ണൻ നവരംഗ്, പി.സി. ഏലിയാമ്മ, എം.കെ. പ്രദീപ് എന്നിവർ പങ്കെടുത്തു.
ശനിയാഴ്ച ഒൻപതരയ്ക്ക് നാടകാവതരണം ആരംഭിക്കും. പ്രദീപ് മുണ്ടൂർ രചിച്ച് പി.എൻ. മോഹൻരാജ് സംവിധാനംചെയ്‌ത കാരാമ, എൻ.എസ്. മാധവൻ്റെ രചനയിൽ എം.കെ. സുരേഷ് ബാബു സംവിധാനംചെയ്‌ത ബഷീറും ഫാബിയും ചില കഥാപത്രങ്ങളും, ഷെരീഫ് പാങ്ങോട് രചനയും സംവിധാനവും നിർവഹിച്ച കളിയാട്ടം, ഇ.വി. ഹരിദാസ് രചനയും ചന്ദ്രൻ കരുവാക്കോട് സംവിധാനവും നിർവഹിച്ച വാറങ്കൽ, ഡോ. എം.എ. സിദ്ദീഖ് രചിച്ച് ബഷീർ മണക്കാട് സംവിധാനംചെയ്ത മഹാകവി കുമാരനാശാൻ എന്നീ നാടകങ്ങൾ അരങ്ങിലെത്തും.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group