
മണ്ണാർക്കാട്: ഭരണകൂട ഭീകരത അടിച്ചേൽപ്പിക്കുന്നതിന്റെ ഏറ്റവും വലിയ
ഉദാഹരണമാണ് വഖഫ് നിയമഭേദഗതിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലിം ലീഗ് മണ്ണാർക്കാട് നിയോജകമണ്ഡലം ഓഫീസിൻ്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യൻ ജനാധിപത്യ ബോധത്തെ കൽത്തുറുങ്കിൽ അടയ്ക്കാൻ ഇത്തരം ശക്തികൾക്ക് എത്ര ശ്രമിച്ചാലും കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. നാളെ മറ്റു മതവിഭാഗങ്ങളിലേക്കും ഇതെല്ലാം വരും. ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമത്തെ കോടതിയിൽ നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാമുദായിക ചേരിതിരിവുണ്ടാക്കാൻവേണ്ടി മാത്രമാണ് വഖഫ് നിയമ ഭേദഗതിയെന്ന് ചടങ്ങിൽ പങ്കെടുത്ത മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. ദേശീയതലത്തിൽ ബിജെപിക്കെതിരേ കോൺഗ്രസ് മാത്രമേ ബദലായിട്ടുളളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഡിറ്റോറിയം ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
എക്സിക്യുട്ടീവ് മീറ്റിങ് ഹാൾ സംസ്ഥാന സെക്രട്ടറി എൻ. ഷംസുദ്ദീൻ എംഎൽഎ ഉദ്ഘാടനം ചെയ്‌തു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് മുഖ്യപ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡൻ്റ് റഷീദ് ആലായൻ അധ്യക്ഷനായി. ഹുസൈൻ കോളശ്ശേരി, ആലിപ്പു ഹാജി, മരക്കാർ മാരായമംഗലം, അഡ്വ. ടി.എ. സിദ്ദീഖ്, പൊൻപാറ കോയക്കുട്ടി, കല്ലടി അബൂബക്കർ, ടി.എ. സലാം, കെ.കെ.എ. അസീസ്, എം.എസ്. നാസർ, എം.എസ്. അലവി, സി. മുഹമ്മദ് ബഷീർ, ഗഫൂർ കോൽക്കളത്തിൽ എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group