
തൃപ്പൂണിത്തുറ: ലയൺസ് ഇൻ്റർനാഷണൽ ഡിസ്ട്രിക്ട‌് 318 സി. തൃപ്പൂണിത്തുറ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കിവരുന്ന വിശപ്പുരഹിത നഗരം 'സുഭിക്ഷം' പദ്ധതി 200 ദിവസം പിന്നിട്ടതിന്റെ ഭാഗമായി അഞ്ഞുറോളം പേർക്ക് സദ്യ നൽകി.
എരൂർ ആസാദ് പാർക്കിൽനടന്ന പരിപാടി ലയൺസ് ഇൻ്റർനാഷണൽ എക്സി. അഡ്മിനിസ്ട്രേറ്റർ റബേക്ക ദുവോ ഉദ്ഘാടനം ചെയ്‌തു. പദ്ധതിയുടെ ഭാഗമായി ഇതുവരെ എൺപതിനായിരം പേർക്ക് ഉച്ചഭക്ഷണം നൽകിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
യോഗത്തിൽ ലയൺസ് ഗവർണർ രാജൻ എൻ. നമ്പൂതിരി അധ്യക്ഷത വഹിച്ചു. 'സുഭിക്ഷം' പദ്ധതിയുടെ സെക്രട്ടറി ജെയിംസ് അറയ്ക്കലിനെ ആദരിച്ചു. ലയൺസ് ഇന്റർനാഷണൽ ഏരിയ ലീഡർ വി. അമർനാഥ്, ആർ.ജി, ബാലസുബ്രഹ്മണ്യം, കെ.ബി. ഷൈൻകുമാർ, എം. ശിവാനന്ദൻ, കുര്യൻ ജോൺ, ജോർജ് സാജു, സിബി ഫ്രാൻസിസ്, കൗൺസിലർ പി.കെ. പീതാംബരൻ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group