
വൈപ്പിൻ : വേലിയേറ്റ വെള്ളപ്പൊക്കത്തെ നേരിടാൻ കർമപരിപാടികൾ തയ്യാറാകുന്നു. നാശനഷ്ടം സംഭവിച്ച വീടുകൾക്ക് ഉടൻ നഷ്ടപരിഹാരം നൽകാൻ തീരുമാനം. മണ്ഡലത്തിലെ എട്ടുപഞ്ചായത്തുകളിൽ അടുക്കള, ശുചിമുറി ഉൾപ്പെടെ നാശമുണ്ടായ വീടുകൾക്കാണ് നഷ്ടപരിഹാരം നൽകുക. കെ.എൻ. ഉണ്ണികൃഷ്‌ണൻ എം.എൽ.എ.യുടെ ആവശ്യപ്രകാരം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് വിളിച്ചുചേർത്ത ബന്ധപ്പെട്ടവരുടെ യോഗത്തിലാണ് തീരുമാനം.
നാശനഷ്ടമുണ്ടായവർ വില്ലേജ് ഓഫീസിൽ ഈ മാസം 14-നകം അപേക്ഷിക്കണം. ഇതിൽ പത്തുദിവസത്തിനകം എൽഎസ്ജിഡി അസി. എൻജിനീയർ എസ്റ്റിമേറ്റ് എടുക്കും. തുടർന്ന് ദുരിതാശ്വാസ നിവാരണ കേന്ദ്രത്തിന്റെ പോർട്ടലിൽ ഇത് അയച്ച് നഷ്ട്‌ടപരിഹാരം കൈമാറും. വേലിയേറ്റ വിഷയത്തിൽ മാർച്ച് അഞ്ചിന് മന്ത്രി പി. രാജീവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായിട്ടായിരുന്നു യോഗം ചേർന്നത്. വേലിയേറ്റം പരിഹരിക്കാൻ നീരൊഴുക്ക് സുഗമമാക്കാൻ ന്യൂയിസുകളുടെ നിർമ്മാണം, ആഴം കൂട്ടൽ തുടങ്ങിയവ നടക്കും. മണ്ഡലത്തിൽ 23 സൂയിസുകളുടെ പട്ടിക ജലസേചന വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പൊക്കാളി നില ഏജൻസി കോർപ്പറേഷന് സർക്കാർ അനുവദിച്ച ആറ് കോടി രൂപ വേലിയേറ്റ ദുരിതം പ്രതിരോധിക്കാൻ മുൻഗണന പ്രകാരം വിനിയോഗിക്കാനും തീരുമാനമായി. പൊക്കാളി കൃഷിക്ക് പ്രാമുഖ്യം നൽകുന്ന പഞ്ചായത്തുകൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്ളൂയിസ് നിർമ്മാണത്തിനും ഡ്രഡ്‌ജിങ്ങിനുമാണ് പണം വിനിയോഗിക്കുക. മുളവുകാട് പഞ്ചായത്തിലെ വല്ലാർപാടം റിങ് ബണ്ട് റോഡ് നിർമ്മാണം ഉടൻ തീർക്കും. പഞ്ചായത്തിൽ വലിയൊരു ഭാഗത്തെ വേലിയേറ്റ വെള്ളക്കെട്ട് തടയാൻ ഇത് വഴി കഴിയും.
റോഡ് നിർമ്മാണം വേഗത്തിലാക്കാൻ കയ്യേറ്റക്കാരെ ഒഴിപ്പിക്കാൻ കളക്ടറേറ്റിന്റെ മേൽനോട്ടത്തിൽ രണ്ടാഴ്ച്‌ചത്തേക്ക് സർവേയറെ ജിഡയിൽ നിന്നു ചുമതലപ്പെടുത്തും. കടമക്കുടിയിലെ പഞ്ചായത്ത് ബണ്ട് നന്നാക്കാൻ ചെലവാകുന്ന 81 ലക്ഷം രൂപ ദുരന്ത നിവാരണ പദ്ധതിയിൽ പെടുത്തും. ആർഎംപി തോടിൻ്റെ ഉൾപ്പെടെ ഡ്രെഡ്‌ജിങ് നടത്താൻ കൊച്ചിൻ പോർട്ട് ട്രസ്റ്റുമായി ഉടൻ യോഗം ചേരും. കെ.എൻ. ഉണ്ണിക്കൃഷ്‌ണൻ എംഎൽഎ. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാരായ കെ.എസ്. നിബിൻ, അസീന അബ്‌ദുൾ സലാം, നീതു ബിനോദ്. മിനി രാജു, മേരി വിൻസെന്റ് വി.എസ്. അക്‌ബർ, വൈപ്പിൻ ബ്ലോക്ക് വൈസ് പ്രസിഡൻ്റ് കെ.എ. സാജിത്ത്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരായ എ.എൻ. ഉണ്ണിക്കൃഷ്ണൻ, കെ.എം. സിനോജ്‌കുമാർ എന്നിവരും വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group