റവന്യൂ അവകാശങ്ങൾ ലഭിക്കുംവരെ മുനമ്പത്തിനൊപ്പം -രാജീവ് ചന്ദ്രശേഖർ

റവന്യൂ അവകാശങ്ങൾ ലഭിക്കുംവരെ മുനമ്പത്തിനൊപ്പം -രാജീവ് ചന്ദ്രശേഖർ
റവന്യൂ അവകാശങ്ങൾ ലഭിക്കുംവരെ മുനമ്പത്തിനൊപ്പം -രാജീവ് ചന്ദ്രശേഖർ
Share  
2025 Apr 05, 09:30 AM
NISHANTH
kodakkad rachana
man

കൊച്ചി മുനമ്പം ഭൂമിക്ക് മുഴുവൻ റവന്യൂ അവകാശങ്ങളും തിരികെലഭിക്കുംവരെ പാർട്ടി ഒപ്പമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പാർലമെൻ്റ് പാസാക്കിയ വഖഫ് ബിൽ ഇന്ത്യാ ചരിത്രത്തിലെ നാഴികക്കല്ലാകുമെന്നും മുനമ്പത്തെ ജനങ്ങൾക്ക് റവന്യൂ അവകാശം തിരികെക്കിട്ടുമെന്ന ഉറപ്പ് ആ ബില്ലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. വഖഫ് നിയമം ഭേദഗതിചെയ്‌ത പശ്ചാത്തലത്തിൽ മുനമ്പത്തെത്തിയതായിരുന്നു അദ്ദേഹം.


കേരളത്തിലെ ജനപ്രതിനിധികൾ അവഗണിച്ച മുനമ്പം സമരത്തിന്റെ അനുരണനങ്ങൾ ദില്ലിയിലെത്തി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ കൈവിട്ട പ്രശ്നം മുനമ്പത്തെ ജനങ്ങൾ ഏറ്റെടുത്തു.


പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന് കേന്ദ്രം നേരത്തേ വ്യക്തമാക്കിയിരുന്നു. വാക്കുതന്നാൽ പാലിക്കുന്നയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. പ്രീണനരാഷ്ട്രീയത്തെ പിന്തുണയ്ക്കാനാണ് കേരളത്തിലെ എംപിമാർ ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


വഖഫ് ഭേദഗതി ഒരു മതത്തിനും എതിരല്ല


കൊച്ചി : വഖഫ് നിയമഭേദഗതി ഒരു മതത്തിനും എതിരല്ലെന്നും പാവപ്പെട്ട

മുസ്ലിംജനങ്ങൾക്ക് വഖഫ് ബോർഡിന്റെ നടപടികൾ സുതാര്യമാക്കുന്നതിനുവേണ്ടിയുള്ളതാണെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, ബിൽ ചർച്ചയ്ക്കു വന്നപ്പോൾ ലോക്സഭയിലും രാജ്യസഭയിലും കോൺഗ്രസ്, സിപിഎം എംപിമാർ പറഞ്ഞതെല്ലാം നുണകളാണ്. ബിൽ ഭേദഗതി മുനമ്പത്തിന് ഗുണകരമാകില്ലെന്ന ആരോപണം അദ്ദേഹം തള്ളി. ഈ നിയമഭേദഗതികൊണ്ട് മുനമ്പം ജനങ്ങൾക്ക് റവന്യൂ അവകാശങ്ങൾ തിരികെക്കിട്ടും. ബിൽ ഉണ്ടാക്കിയത് മുനമ്പത്തിനുവേണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എസ്എഫ്ഐ കുറ്റപത്രത്തിൽ മകൾ പ്രതിയായ സാഹചര്യത്തിൽ ധാർമികതയോ സത്യസന്ധതയോ ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.


SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW