
തിരുവനന്തപുരം: സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധികൾക്ക് ആശ
സമരവിഷയത്തിൽ തുറന്ന കത്തെഴുതി സംസ്ക്‌കാരികപ്രവർത്തകർ. സ്ത്രീകളെ അവഹേളിക്കാനും അവമതിക്കാനുമാണ് മന്ത്രിമാരടക്കമുള്ള കേരളത്തിലെ സിപിഎം നേതാക്കൾ ശ്രമിക്കുന്നതെന്ന് കത്തിൽ പറയുന്നു. കവി സച്ചിദാനന്ദൻ, സാറാ ജോസഫ്, ബി. രാജീവൻ, കെ. അജിത, എം.എൻ. കാരശ്ശേരി, കെ.ജി. ശങ്കരപ്പിള്ള എന്നിവരാണ് കത്തെഴുതിയത്. ചുരുക്കം മണിക്കൂർ മാത്രം ചെയ്യേണ്ട ആശമാരുടെ സേവനപ്രവൃത്തി മുഴുവൻ സമയമായി മാറ്റുകയും ചുമതലകൾ വർധിക്കുകയും ചെയ്‌ത സാഹചര്യത്തിൽ, വേതനവർധനയ്ക്കായി തുടങ്ങിയ സമരത്തോട് അങ്ങേയറ്റം നിഷേധാത്മക സമീപനമാണ് കേരളത്തിലെ എൽഡിഎഫ് സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടി.
മറ്റു കേന്ദ്രാവിഷ്കൃതപദ്ധതികൾ സംസ്ഥാനത്തു നടപ്പാക്കുമ്പോൾ പ്രത്യേക സാഹചര്യങ്ങൾക്കനുസരിച്ചു പുനരാവിഷ്‌കരിക്കാനും സാമ്പത്തികബാധ്യത ഏറ്റെടുക്കാനും കേരള സർക്കാർ മുൻപ് തയ്യാറായിട്ടുണ്ട്. അതേ നിലപാട് ആശമാരുടെ ആവശ്യങ്ങളിലും സ്വീകരിക്കണമെന്നും കത്തിൽ പറയുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group