
തിരുവനന്തപുരം: ഗായകൻ എം.ജി. ശ്രീകുമാറിൻ്റെ വീട്ടിൽനിന്ന് മാലിന്യം
വലിച്ചെറിയുന്ന വീഡിയോ ദൃശ്യം തിരുവനന്തപുരം സ്വദേശി പകർത്തിയത് കായൽയാത്രയ്ക്കിടെ ഏഴു മാസം മുൻപ് നടത്തിയ ഹൗസ്ബോട്ട് യാത്രയിലാണ് യാദൃച്ഛികമായി ദൃശ്യം പതിഞ്ഞത്. ഒരാഴ്‌ച മുൻപാണ് വള്ളക്കടവ് ഷമീം മൻസിലിൽ എൻ.ബി. നസീം ആ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട അധികൃതർ നടപടിയെടുക്കുകയായിരുന്നു.
'ഹൗസ്ബോട്ട് യാത്രയ്ക്കിടെ ബോട്ട് ഡ്രൈവറാണ് എം.ജി. ശ്രീകുമാരിന്റെ വീട് കാണിച്ചുതന്നത്. കൗതുകത്തിന് വീഡിയോ എടുക്കുകയായിരുന്നു. അതിനിടെയാണ് വീട്ടിൽനിന്ന് മാലിന്യം പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് കായലിലേക്കറിയുന്നത് ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് മന്ത്രി എം.ബി. രാജേഷിന്റെ മാലിന്യമുക്ത കേരളം പോസ്റ്റ് ശ്രദ്ധയിൽപ്പെട്ടു. ഒരാഴ്‌ച മുൻപ് 'എപ്പോൾ കിട്ടും എന്റെ 25,000' എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവെക്കുകയായിരുന്നു' - നസീം പറയുന്നു.
പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട മന്ത്രി നസീമിന് മെസേജ് അയച്ചിരുന്നു. തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. സർക്കാരിൻ്റെ ഭാഗത്തുനിന്ന് വീഡിയോയ്ക്ക് വളരെയേറെ പിന്തുണയാണു ലഭിച്ചതെന്നും നസീം പറഞ്ഞു. സ്വകാര്യ കമ്പനിയുടെ ബിസിനസ് ഡിവലപ്‌മെൻ്റ് ഓഫീസറായി ജോലിചെയ്യുകയാണ് നസീം,

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group