
പുല്പള്ളി: ശ്രീനാരായണ ഗുരുദേവൻ്റെ മഹിതമായ ഉദ്‌ബോധനങ്ങളും ദർശനങ്ങളും മാനവരാശിയുടെ സ്വച്ഛജീവിതത്തിന് പര്യാപ്‌തമാണെന്ന് ശിവഗിരി മഠം സന്ന്യാസി ഗുരുപ്രസാദ് സ്വാമികൾ പറഞ്ഞു.
1305 സെന്റർ പുല്പള്ളി എസ്എൻഡിപി ശാഖായോഗം സ്വച്ഛജീവിതം ഗുരുദർശനത്തിലൂടെ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശില്പശാലയും ഗാന്ധി-ഗുരു സംഗമ ശതാബ്‌ദി ആഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗുരുദേവന്റേത് ഏകലോക ദർശനമാണ്. ജാതിമത ഭേദമെന്യേ ലോകത്തേവർക്കും സമാശ്രയിക്കാവുന്ന മഹിതമായ തത്ത്വദർശനമാണത്. എല്ലാവരും ഒരേയൊരു പരമാത്മാവിൻ്റെ അംശമായ ജീവാത്മക്കളാണെന്ന തത്ത്വബോധമാണ് ഗുരുദേവൻ ലോകത്തിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ശാഖ പ്രസിഡന്റ് പി.എൻ. ശിവൻ അധ്യക്ഷത വഹിച്ചു. സ്വാമിനി മാതാ നാരായണ ചൈതന്യമയി അനുഗ്രഹ പ്രഭാഷണം നടത്തി. എഴുത്തുകാരനും ഗാന്ധിയനുമായ റെജി നളന്ദ അടിമാലി ഗുരു-ഗാന്ധി സംഗമ ശതാബ്‌ദി സന്ദേശം നൽകി. വിവിധ മേഖലകളിൽ മികവ് നേടിയവരെ പുല്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്‌കുമാർ ആദരിച്ചു. ശാഖാ സെക്രട്ടറി കെ.ആർ. ജയരാജ്, ചന്ദ്രൻ പാലക്കാടൻ, മോഹനൻ കാവുംപറമ്പിൽ, സുരേന്ദ്രൻ കുണ്ടിൽ, അനീഷ് മേത്തുരുത്തിൽ തുടങ്ങിയവർ സംസാരിച്ചു. ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു പുഷ്‌പാാലി, വിശേഷാൽ ഗുരുപൂജ തുടങ്ങിയവയുമുണ്ടായി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group