
മലപ്പുറം ഭക്ഷ്യമേഖലയിലെ രുചികളെ പരിചയപ്പെടുത്താൻ ജില്ലാപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ 'മെസ മലബാറിക്ക' ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. പരിപാടിയുടെ ലോഗോ പ്രകാശനം കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിങ് ട്രസ്റ്റി പി. മാധവൻകുട്ടി വാരിയർക്ക് നൽകി പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷയായി. ബ്രോഷർ പ്രകാശനം ആബിദ്ഹുസൈൻ തങ്ങൾ എംഎൽഎ നിർവഹിച്ചു. ഏപ്രിൽ 25 മുതൽ മേയ് നാലുവരെ കോട്ടയ്ക്കൽ പുത്തൂർ ബൈപ്പാസിലാണ് മേള നടക്കുന്നത്.
തനത് രുപികളെ പരിചപ്പെടുത്തുക, ഭക്ഷ്യമേഖലയിൽ പുതിയ വ്യവസായങ്ങളെയും സംരംഭകരെയും സൃഷ്ടിക്കുക, പ്രാദേശിക ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക. പ്രമുഖ ബ്രാൻഡുകൾക്കും വ്യക്തികൾക്കും ആദരവും അംഗീകാരവും നൽകുക എന്നിവയാണ് മേളയുടെ ലക്ഷ്യം. അന്തർദേശീയ നിലവാരത്തിലൊരുക്കുന്ന മേളയിൽ നവസംരംഭകർക്ക് സഹായം, തനത് കലകളുടെ അവതരണം എന്നിവയുമുണ്ടാകും. രാജ്യത്തെ വിവിധ ദേശങ്ങളിലെ ഷെഫുമാരുടെ നേതൃത്വത്തിൽ തനത് രുചിക്കൂട്ടുകൾ 'മെസ മലബാറിക്ക'യുടെ തീൻമേശയിലുണ്ടാകും. കശ്‌മീരി വാസ്വാൻ, ഹൈദരാബാദി ദാവത്ത്, മലബാറിലെ രുചിപ്പെരുമയായ കുറ്റിച്ചിറ തക്കാരം, വള്ളംകളിയുടെ നാട്ടിൽനിന്ന് ആറന്മുള സദ്യ, രുചിവൈവിധ്യങ്ങൾ നിറഞ്ഞ ഉത്തരേന്ത്യൻ വിഭവങ്ങൾ എന്നിവയെല്ലാം ഇവിടെയൊരുങ്ങും.
ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഇസ്‌മായിൽ മൂത്തേടം, എ. മുഹമ്മദ് ഹനീഫ, കോട്ടയ്ക്കൽ നഗരസഭാധ്യക്ഷ ഡോ. ഹനീഷ, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷ്റഫ് അമ്പലത്തിങ്ങൽ, മലപ്പുറം ബ്ലോക്ക്‌പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അബ്‌ദുറഹ്‌മാൻ കാരാട്ട്, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നസീബ അസീസ്, സറീന ഹസീബ്, ജില്ലാപഞ്ചായത്ത് സെക്രട്ടറി എസ്. ബിജു എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group