
തൊടുപുഴ: പാസില്ലാതെയും അനിയന്ത്രിതമായ അളവിൽ കരിങ്കല്ലുകയറ്റിയും പായുന്ന ടിപ്പർ ലോറികൾക്കെതിരേ പോലീസ് നടപടി തുടങ്ങി. ജില്ലാ പോലീസ് മേധാവി ടി.കെ.വിഷ്ണുപ്രദീപിൻ്റെ നിർദേശപ്രകാരം വ്യാഴാഴ്ച പുലർച്ചെ തൊടുപുഴയിൽ നടത്തിയ മിന്നൽപരിശോധനയിൽ പിടികൂടിയത് 14 ലോറികൾ. ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡിൻ്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
12 ടോറസ് ലോറികളും, ഒരു ടിപ്പർലോറി, ഒരു മിനി ടിപ്പർ ലോറി എന്നിവയാണ് പിടികൂടിയത്. മൈനിങ് ആൻഡ് ജിയോളജി വകുപ്പിൻ്റെ പാസും ജിഎസ്‌ടി ബില്ലും ഇല്ലാതെ അനധികൃതമായി കരിങ്കല്ല് കടത്തിയ വാഹനങ്ങളാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അമിതമായി ലോഡുകയറ്റിയ വാഹനങ്ങളും പിടികൂടിയവയിൽ ഉൾപ്പെടും. അതിവേഗത്തിൽ ലോഡുകയറ്റി പായുന്ന ലോറികളിൽനിന്ന് കരിങ്കല്ലും മണലും മറ്റും റോഡിലേക്ക് വീഴുന്നതായി പോലീസിന് നേരത്തേ പരാതി ലഭിച്ചിരുന്നു.
വ്യാഴാഴ്ച്‌ച പുലർച്ചെ തൊടുപുഴ സബ് ഡിവിഷന് കീഴിൽ പ്രത്യേക സംഘം വിവിധ റോഡുകൾ കേന്ദ്രീകരിച്ച് വ്യാപക പരിശോധനയാണ് നടത്തിയത്. രാവിലെ ആറിനുശേഷമാണ് (കഷറുകളിൽനിന്ന് വാഹനങ്ങൾക്ക് കരിങ്കല്ലുകൊണ്ടുപോകാനുള്ള പാസ് നൽകുന്നത്. എന്നാൽ, ഇതിനും വളരെ നേരത്തേതന്നെ വാഹനങ്ങളിൽ പാസില്ലാതെ അമിത ലോഡു കയറ്റിപോകുന്നത് പതിവാണ്. നിശ്ചിത സമയത്തിനകം കൂടുതൽ ട്രിപ്പ് അടിക്കാൻ വേണ്ടിയാണിത്. ഇത്തരത്തിൽ വ്യാപകമായി നടന്നുവന്നിരുന്ന നിയമലംഘനമാണ് എസ്‌പി ഇടപെട്ട് തടഞ്ഞത്.
മൈനിങ് ആൻഡ് ജിയോളജി വകുപ്പിനും ജിഎസ്‌ടി വകുപ്പിനും മോട്ടോർവാഹന വകുപ്പിനും റിപ്പോർട്ട് നൽകുമെന്നും പിടികൂടിയ വാഹനങ്ങൾക്ക് പിഴ ഈടാക്കുമെന്നും പോലീസ് പറഞ്ഞു. സിഐമാരായ എസ്. മഹേഷ്‌കുമാർ, സുബിൻ തങ്കച്ചൻ, എസ്ഐമാരായ എൻ.എസ്. റോയ്, ബൈജു പി.ബാബു ജോബി ജോസഫ് എന്നിവരും പരിശോധനയ്ക്ക് നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group