
തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ കണ്ണു കെട്ടിയും മുട്ടുകുത്തി
നിന്നും പ്രതിഷേധിച്ച് ഓൾ കേരള വുമൻ സിവിൽ പോലീസ് ഓഫീസ് റാങ്ക് ഹോൾഡർമാർ. വനിതാ സിവിൽ പോലീസ് ഓഫീസർ റാങ്ക് ലിസ്റ്റിൽനിന്ന് പരമാവധി ഉദ്യോഗാർഥികൾക്കു നിയമനം നൽകണമെന്നാവശ്യപ്പെട്ടാണ് അനിശ്ചിതകാല സമരം ആരംഭിച്ചത്.
ഉദ്യോഗാർഥികളായ തൃശ്ശൂർ സ്വദേശി തസ്‌നി, ഹസിന, ഇടുക്കി സ്വദേശി ബിനുസ്മിത, പാലക്കാട് സ്വദേശി നിമിഷ എന്നിവർ ബുധനാഴ്‌ച ആരംഭിച്ച നിരാഹാരസമരം തുടരുന്നു. മുട്ടുകുത്തി നിന്ന് പ്രതിഷേധിച്ച മൂന്നുപേരെ ആരോഗ്യസ്ഥിതി മോശമായതിനെത്തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശ്ശൂർ സ്വദേശി ആരതി, തിരുവനന്തപുരം സ്വദേശി സലീന, കോഴിക്കോട് സ്വദേശി അഞ്ജന, പാലക്കാട് സ്വദേശി മേഘ എന്നിവരെയാണ് ആശുപത്രിയിലേക്കു മാറ്റിയത്.
റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കാൻ ദിവസങ്ങൾ ബാക്കിനിൽക്കേയാണ് ഉദ്യോഗാർഥികൾ സമരം ആരംഭിച്ചത്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group