
അഴിയൂരിൽ ലഹരിക്കെതിരെ നൈറ്റ് മാർച്ചും ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.
അഴിയൂരിലെ യുവ തലമുറയെയും വിദ്യാർത്ഥികളെയും ലഹരി മാഫിയയുടെ കെണിയിൽ നിന്നും രക്ഷിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി അഴിയൂരിൻ്റെ വികസനം ലക്ഷ്യം വെച്ച് പ്രവർത്തിച്ചു വരുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുടെ കൂട്ടായ്മയായ "അഴിയൂർക്കൂട്ടം സൗഹൃദ കൂട്ടായ്മ"യുടെ നേതൃത്വത്തിൽ പൂഴിത്തല മുതൽ കുഞ്ഞിപ്പള്ളി ടൗൺ വരെ നൈറ്റ് മാർച്ചും ശേഷം ലഹരി വിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു.

അഴിയൂരിലെ മുഴുവൻ റസിഡൻസ് അസോസിയേഷനുകൾ, സന്നദ്ധ സംഘടകൾ, ക്ലബ്ബുകൾ, വിദ്യാർത്ഥികൾ, യുവജന സംഘടനകൾ, പൊതു പ്രവർത്തകർ, സീനിയർ സിറ്റിസൺ ഭാരവാഹികൾ, മദ്യവിരുദ്ധ സമിതി അംഗങ്ങൾ മുതലയാവർ പരിപാടിയിൽ പങ്കെടുത്തു.
നൈറ്റ് മാർച്ച് ശ്രീ. ടി.സി രാമചന്ദ്രൻ ഉത്ഘാടനം ചെയ്തു.ആളിപ്പടരുന്ന തീനാളങ്ങൾ പോലെ ലഹരി നഗരങ്ങളിലും ഗ്രാമങ്ങളിലും കുടുംബങ്ങളിലേക്കും വൻ വിപത്തായി കടന്നുവരികയാണെന്നും സമൂഹാരോഗ്യത്തെ കാർന്നുതിന്നുന്ന പുതു തലമുറയ്ക്ക് മുന്നിൽ നരകവാതിൽ തുറന്നു കൊടുക്കുകയാണ് ലഹരി മാഫിയകൾ എന്നും ഭാവി കേരളത്തിന് വേണ്ടി നാം നടത്തുന്ന ലഹരി വിരുദ്ധ പോരട്ടത്തിൻ്റെ സമയം വൈകിപ്പോയോ എന്ന്ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും ലഹരി വിരുദ്ധ നൈറ്റ് മാർച്ച് ഉത്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

സർവ്വശ്രീ. ചെറിയ കോയ തങ്ങൾ, കവിത അനിൽകുമാർ, ഷുഹൈബ് കൈതാൽ, പി.കെ. കോയ, ഇക്ബാൽ അഴിയൂർ,രാജൻ തീർത്ഥം, വി.കെ.അനിൽകുമാർ രാജൻ മാസ്റ്റർ,രവീന്ദ്രൻ അമൃതംഗമയ,മർവ്വാൻ അഴിയൂർ,സുഗതൻ മാസ്റ്റർ, സിറാജ് മുക്കാളി,നസീർ വീരോളി,സതി ടീച്ചർ,ഷാനി അഴിയൂർ,സഫീറ ഷുഹൈബ്, കെ.പി.വിജയൻ, രാജേഷ് അഴിയൂർ,മഹമൂദ്. കെ,യൂസഫ് കുന്നുമ്മൽ, സുരേന്ദ്രൻ പറമ്പത്ത്,ഹംസ അഴിയൂർ, അബുബക്കർ കൊട്ടാരത്തിൽ, അബ്ദുൾ അസീസ്,ജബ്ബാർ നെല്ലോളി, എന്നിവർ നൈറ്റ് മാർച്ചിന് നേതൃത്വം നൽകി.


ലഹരി മാഫിയക്കെതിരെ അഴിയൂരിൽ ജാഗ്രതാ സമിതി രുപീകരിച്ചു.
"അണിചേരൂ അഴിയൂരിനെ രക്ഷിക്കാം " എന്ന മുദ്രാവാക്യം ഉയർത്തി ലഹരി മാഫിയയെ പിടിച്ചുകെട്ടാൻ അഴിയൂരിൽ ജാഗ്രത സമിതി രുപീകരിച്ചു. അഴിയൂരിലെ വിവിധ കേന്ദ്രങ്ങളിൽ വർദ്ധിച്ചു വരുന്ന ലഹരി മാഫിയക്കെതിരെ ഉണർന്നു പ്രവർത്തിക്കാനും ലഹരി വിതരണം നടത്തുന്നവരെയും ലഹരി ഉപയോഗിക്കുന്നവരെയും അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരാനും അഴിയൂരിനെ ലഹരിമുക്ത ഗ്രാമ പഞ്ചായത്തായി ഉയർത്താനും അഴിയൂരിലെ കക്ഷി രാഷ്ട്രീയത്തിനതീതമായി പ്രവർത്തിച്ചു വരുന്ന രാഷ്ട്രീയ സാമുഹ്യ പൊതു പ്രവർത്തകരുടെ കൂട്ടായ്മയായ അഴിയൂർക്കൂട്ടം സൗഹൃ കൂട്ടായ്മയുടെ തീരുമാനം.ഇന്ന് 22.03.2025ന് കുഞ്ഞിപ്പള്ളി രാജീവ് ഗാന്ധി കൾച്ചറൽ സെന്ററിൽ ചേർന്ന യോഗത്തിൽ മുഴുവൻ അംഗങ്ങളും തിരുമാനത്തെ അംഗീകരിച്ചു. തീരുമാനം ചോമ്പാൽ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർക്ക് രേഖാമൂലം നൽകുകയും അദ്ദേഹം പരിപൂർണ്ണ പിന്തുണ പ്രഖ്യാപിക്കുകയും അംഗീകരിക്കുകയും ചെയ്തു.

അഴിയൂർക്കുട്ടം സൗഹൃദ കൂട്ടായ്മയുടെ ഭാരവാഹികളായ ശ്രീ. നവാസ് നെല്ലോളി സ്വാഗതം ആശംസിച്ച ചടങ്ങിന് ശ്രീ. ടി.സി രാമചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു.
സർവ്വശ്രീ. പി.എം അശോകൻ,ഷ്മാജി പ്രേമൻ, ഷുഹൈബ് കൈതാൽ, നസീർ വീരോളി,പുരുഷു പറമ്പത്ത്, മർവാൻ,നിസാർ, സുരേന്ദ്രൻ പറമ്പത്ത്, ഷാനി അഴിയൂർ, മാലതി,രഞ്ജിത്ത് ചോമ്പാൽ, വിജയൻ കെ.പി, രാജേഷ് അഴിയൂർ, എന്നിവർ കൂട്ടായ്മയുടെ ഭാവി പ്രവർത്തനത്തിന് എല്ലാവിധ പിന്തുണയും ആശംസകളും നേർന്ന് സംസാരിച്ചു. ശ്രീ.ഇക്ബാൽ അഴിയൂർ നന്ദി പറഞ്ഞു.





ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ : നേതൃത്വം മർമ്മഗുരു ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ
വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരുവും പ്രമുഖ ചികിത്സകനുമായ ഡോ . എ .കെ .പ്രകാശൻ ഗുരുക്കൾ ഏപ്രിൽ 5 , 6 തീയതികളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് നേതൃത്വം വഹിക്കും.
'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക് തു ടങ്ങിയ അസുഖമുള്ളവക്ക് തത്സയം തന്നെ ആശ്വാസം നൽകും .
കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മർമ്മാശ്രമം ആയുർവ്വേദ -കളരി-മർമ്മ
ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.
ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ
ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി
രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായിരിക്കും വടകരയിലെ സമുദ്ര ആയുർവ്വേദ
ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .
മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻ എന്നിവർ
വാർത്താക്കുറിപ്പിൽ അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
ഫോൺ : ഫോൺ :9539157 337 ,
9539 611 741 :9539 157 337



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group