
ന്യൂഡൽഹി: മുസ്ലലിങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെതന്നെ ആവശ്യമായ നിയമഭേദഗതികളിലൂടെ മുനമ്പം പ്രശ്‌നം പരിഹരിക്കണമെന്ന് കെ. ഫ്രാൻസിസ് ജോർജ് ലോക്സഭയിൽ ആവശ്യപ്പെട്ടു. വഖഫ് ബില്ലിനെക്കുറിച്ച് നടന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പം വിഷയത്തിന് ശാശ്വത പരിഹാരം വേണമെന്നും മുനമ്പം പ്രശ്നത്തിന് പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിലെ ക്രൈസ്തവസംഘടനകൾ ബില്ലിനെ പിന്തുണച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിയമത്തിലെ ചില വ്യവസ്ഥകളിൽ ഭേദഗതി കൊണ്ടുവന്ന് മുനമ്പം വിഷയത്തിൽ ശാശ്വതപരിഹാരം കണ്ടെത്തണം. ബില്ലിലെ പല വ്യവസ്ഥകളും ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും ഫ്രാൻസിസ് ജോർജ് ചൂണ്ടിക്കാട്ടി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group