വഖഫ് ബിൽ ലോക്സഭ കടന്നു

വഖഫ് ബിൽ ലോക്സഭ കടന്നു
വഖഫ് ബിൽ ലോക്സഭ കടന്നു
Share  
2025 Apr 03, 09:03 AM
NISHANTH
kodakkad rachana
man
pendulam

ന്യൂഡൽഹി: ഒരു പകലും പകുതി രാത്രിയും നീണ്ട കടുത്ത രാഷ്ട്രീയപ്പോരിനൊടുവിൽ വഖഫ് ബിൽ ലോക്‌സഭ കടന്നു. ബിൽ വ്യവസ്ഥകൾ ഉയർത്തിയും ന്യൂനപക്ഷവിഭാഗങ്ങളോടുള്ള സമീപനം വിചാരണചെയ്തും ആരോപണ-പ്രത്യാരോപണങ്ങൾ ആയുധമാക്കിയും ഭരണ-പ്രതിപക്ഷങ്ങൾ പങ്കെടുത്ത തീപാറിയ വാക്‌യുദ്ധത്തിനുശേഷം ബുധനാഴ്‌ അർധരാത്രിയോടെയാണ് ബിൽ പാസാക്കിയത്. 283 അംഗങ്ങൾ ബില്ലിനെ അനുകൂലിച്ചു. അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് തെലുഗുദേശം പാർട്ടി (ടിഡിപി), ജെഡിയു, എൽജെപി, ആർഎൽഡി ഉൾപ്പെടെയുള്ള എൻഡിഎ ഘടകകക്ഷികൾ ബില്ലിനെ പിന്തുണച്ചു...എംപിമാർ എതിർത്ത് വോട്ടുചെയ്തു. 12 മണിക്കൂറിലേറെ ചർച്ച നീണ്ടു. ബിൽ വ്യാഴാഴ്ച്‌ച രാജ്യസഭപരിഗണിക്കും. രാജ്യസഭ കടന്നാൽ ബില്ലിന് പാർലമെൻ്റിന്റെ അംഗീകാരമാകും. തുടർന്ന് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കും.


ബില്ലിനെ പ്രതിപക്ഷ അംഗങ്ങൾ ഒറ്റക്കെട്ടായി എതിർത്തു. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അവധിക്ക് അപേക്ഷ നൽകി മധുരയിലെത്തിയിരുന്ന സിപിഎം അംഗങ്ങൾ മടങ്ങിയെത്തി ചർച്ചയിലും വോട്ടെടുപ്പിലും പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്തി. കേരളത്തിലെ മുനമ്പം വിഷയവും ചർച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റത്തിന് ഇടയാക്കി. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യനും സുരേഷ് ഗോപിയും കേരളത്തിൽനിന്നുള്ള മറ്റംഗങ്ങളും തമ്മിൽ രണ്ടുവട്ടം കൊന്പുകോർത്തു. ചർച്ചയ്ക്ക് കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജുവും മറുപടി നൽകി. പ്രതിപക്ഷഅംഗങ്ങൾ അവതരിപ്പിച്ച ഭേദഗതികളെല്ലാം തളളി സംയുക്ത പാർലമെന്ററി സമിതി (ജെപിസി) നേരത്തെ ശുപാർശചെയ്ത‌ 14 ഭേദഗതികൾ സർക്കാർ നിർദേശമായി ഉൾപ്പെടുത്തിയാണ് ബിൽ പാസാക്കിയത്.


രണ്ട് സുപ്രധാനവ്യവസ്ഥകൾ ചേർത്തു


14 ഭേദഗതികളിൽ നേരത്തേ ബില്ലിൻ്റെ ഭാഗമല്ലാതിരുന്നതും ജെപിസി നിർദേശിച്ചതുമായ രണ്ട് സുപ്രധാന വ്യവസ്ഥകൾകൂടി ഉൾപ്പെടുത്തി. ഒന്ന്, ആദിവാസി ഭൂമി വഖഫാക്കാൻ പാടില്ല. രണ്ട്, വിവിധ നിയമങ്ങളിലൂടെ ചരിത്രസ്മാരകങ്ങളായി പ്രഖ്യാപിച്ച മന്ദിരങ്ങൾ വഖഫ് സ്വത്താക്കാൻ പാടില്ല. ഇത്തരത്തിൽ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അവ പുതിയനിയമം നിലവിൽ വരുന്നതോടെ റദ്ദാകും. ഈ രണ്ടു വ്യവസ്ഥകളും സർക്കാർ ഭേദഗതികളിലൂടെ ബില്ലിന്റെ ഭാഗമായി.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen