
തിരുവനന്തപുരം: തീവണ്ടിയിടിച്ചുമരിച്ച ഐബി ഉദ്യോഗസ്ഥ സഹപ്രവർത്തകൻ സുകാന്ത് സുരേഷിൻ്റെ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് കുടുംബം. മകൾ അതിക്രമം നേരിട്ടതിൻ്റെ തെളിവുകൾ പെൺകുട്ടിയുടെ അച്ഛൻ പേട്ട പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു കൈമാറി. ഒളിവിൽപ്പോയ സുകാന്ത് രാജ്യംവിടാതിരിക്കാൻ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചതായും ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ചയാണ് അച്ഛനും ബന്ധുക്കളും പേട്ട സിഐയെ കാണാനെത്തിയത്. മകൾ സുകാന്തിൽനിന്നു ലൈംഗികാതിക്രമം നേരിട്ടതിനേത്തുടർന്ന് ആശുപത്രിയിൽ പികിത്സ തേടിയതിൻ്റെ രേഖകളടക്കമാണ് പിതാവ് പോലീസിനു കൈമാറിയത്. ബാഗിൽനിന്നു കണ്ടെടുത്ത ബാങ്ക് രേഖകളും പോലീസിനു നൽകി. ഇപ്പോഴത്തെ അന്വേഷണം ശരിയായ രീതിയിലാണെന്നും പോലീസ് നടപടികളിൽ തൃപ്‌തരാണെന്നും അച്ഛൻ പറഞ്ഞു.
ഈഞ്ചയ്ക്കലിൽ വാടകയ്ക്കു താമസിക്കുന്ന ഐബി ഉദ്യോഗസ്ഥയെ മാർച്ച് 24-നാണ് പേട്ട റെയിൽവേ മേൽപ്പാലത്തിനു സമീപത്തെ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്. മരിക്കുന്നതിന് തൊട്ടുമുമ്പ് സുകാന്തുമായി ഫോണിൽ എട്ട് മിനിറ്റോളം സംസാരിച്ചിരുന്നു. സംഭവത്തിനുശേഷം ഒളിവിൽപ്പോയ സുകാന്തിനായി പോലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുമായി ബന്ധുക്കൾ പോലീസിനെ സമീപിച്ചത്.
സുകാന്ത് സാമ്പത്തികമായും ചൂഷണം ചെയ്‌തിരുന്നുവെന്നും പിതാവ് ആരോപിച്ചിരുന്നു. ശമ്പളം മുഴുവൻ എട്ടുമാസമായി സുകാന്ത് തട്ടിയെടുക്കുകയായിരുന്നെന്ന് അച്ഛൻ പറയുന്നു. ഇക്കാര്യം കാണിച്ച് അദ്ദേഹം ഐബി. എഡിജിപി, പേട്ട പോലീസ് സ്റ്റേഷൻ, കൂടൽ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ പരാതിയും നൽകിയിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group