ചെങ്കൽ ഖനനം ജനങ്ങൾക്ക് ഭീഷണിയാകുന്നു; വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു

ചെങ്കൽ ഖനനം ജനങ്ങൾക്ക് ഭീഷണിയാകുന്നു; വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു
ചെങ്കൽ ഖനനം ജനങ്ങൾക്ക് ഭീഷണിയാകുന്നു; വില്ലേജ് ഓഫീസർ സ്ഥലം സന്ദർശിച്ചു
Share  
2025 Apr 03, 08:58 AM
NISHANTH

ചപ്പാരപ്പടവ് : മാവിലംപാറയിൽ അനധികൃത ചെങ്കൽ ഖനനം നടത്തുന്നുവെന്ന

ആരോപിക്കുന്ന പ്രദേശം ചുഴലി വില്ലേജ് ഓഫീസർ എ.പി. രാജൻ സന്ദർശിച്ചു. ചെങ്കൽ ഖനനം ബാലേശുഗിരി, പടപ്പേങ്ങാട് പ്രദേശങ്ങളിലെ ജനജീവിതത്തിന് ഭീഷണിയാകുന്നുവെന്നാരോപിച്ച് സർവകക്ഷി കർമസമിതി കളക്‌ടർക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ ആർഡിഒയുടെ നിർദേശപ്രകാരമാണ് സന്ദർശനം.


കർമസമിതി ചെയർപേഴ്‌സണും ചപ്പാരപ്പടവ് പഞ്ചായത്ത് പ്രസിഡന്റുമായ സുനിജ ബാലകൃഷ്‌ണൻ, കൺവീനർ എ.എൻ. വിനോദ്, ഭാരവാഹികളായ ജോസ് മുടവനാട്ട്, മനോജ് ശാസ്ത‌ാംപടവിൽ വിൽസൺ കിഴക്കേക്കര, ബിനോയ് കൊച്ചുപുരയ്ക്കൽ, അരുൺബാബു, ജോബി കിഴക്കേക്കര ചെങ്ങളായി പഞ്ചായത്ത് അംഗങ്ങളയായ പി. സനിത, കെ. ശിവദാസൻ എന്നിവരുമൊപ്പമുണ്ടായിരുന്നു.


ബാലേശുഗിരിയിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ളം മലിനമാകുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഖനനം അടിയന്തിരമായി നിർത്തിവെയ്ക്കാനും ആഴത്തിലുള്ള ചെങ്കൽ കുഴികൾ മണ്ണിട്ട് മൂടാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർമസമിതി ആവശ്യപ്പെട്ടു.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan