
മൂത്തേടം : കുട്ടികളെ നോക്കാനാളില്ലാത്തതിൻ്റെ പേരിൽ മൂത്തേടം പഞ്ചായത്തിലെ അമ്മമാർക്കിനി ജോലി ഒഴിവാക്കേണ്ടതില്ല. ആറുമാസം മുതൽ മൂന്നുവയസ്സുവരെ പ്രായമുള്ളവരെ സംരക്ഷിക്കുന്ന അങ്കണവാടി കം ക്രഷ് പദ്ധതിക്ക് കാരപ്പുറം അങ്കണവാടിയിൽ തുടക്കമായി.
രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെ കുട്ടികളെ ഇവിടെ സംരക്ഷിക്കും. അവർക്കാവശ്യമായ ഭക്ഷണം, തൊട്ടിൽ ഉൾപ്പെടെയുള്ള എല്ലാ സജ്ജീകരണങ്ങളും ഗ്രാമപ്പഞ്ചായത്ത് നൽകും. കുട്ടികളുടെ പരിചരണത്തിനായി ക്രഷ് വർക്കർ, ക്രഷ് ഹെൽപ്ലർ എന്നിവരെ നിയമിച്ചു. വനിതാ ശിശു വികസന വകുപ്പ് സംയോജിത ശിശുവികസന പദ്ധതിയും, മിഷൻശക്തി പദ്ധതിയും ചേർന്നാണ് ഗ്രാമപ്പഞ്ചായത്തിന്റെ സഹായത്തോടെ പദ്ധതി ആരംഭിച്ചത്.
പഞ്ചായത്ത് പ്രസിഡൻ്റ് പി. ഉസ്‌മാൻ ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡന്റ് ടി.പി. സഫിയ അധ്യക്ഷയായി. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജസ്മൽ പുതിയറ, സിഡിപിഒ ലാൽ സി. റാണി, ഐസിഡിഎസ് സൂപ്പർവൈസർ ഷംന ബീഗം, അലവിക്കുട്ടി, ഷരീക്കത്ത്, വി. പാത്തുമ്മ, കെ.ലീല, നീതു സുകുമാരൻ, വി. നിഷ എന്നിവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group