
അങ്കമാലി: റോഡ് വികസനത്തിൻ്റെ ഭാഗമായി മുന്നൂർപ്പിള്ളി ജങ്ഷനിൽ
റേഷൻ കടയ്ക്കുസമീപം കനാൽ പാലം നിർമിക്കുന്നത് അശാസ്ത്രീയമായാണെന്ന് ആരോപണം. സംസ്ഥാന സർക്കാരിൻ്റെ റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ഫണ്ട് അനുവദിച്ച് നിർമിക്കുന്ന മൂക്കന്നൂർ-ബ്ലാച്ചിപ്പാറ-മുന്നൂർപ്പിള്ളി റോഡിലാണ് കനാൽ പാലം പണികഴിപ്പിക്കുന്നത്.
കനാലിന്റെ കെട്ടിന് ഒപ്പം പാലത്തിൻ്റെ ബോട്ടം ലെവൽ വരേണ്ടതാണ്. എന്നാൽ, ഇത് ഉദ്ദേശം രണ്ടടിയോളം താഴ്ന്നാണ് നിലവിൽ പണി നടക്കുന്നത്. കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടാനും വെള്ളം വശങ്ങളിലൂടെ കവിഞ്ഞൊഴുകാനും ഇത് ഇടയാക്കും.
റോഡിന്റെ സുരക്ഷിതമായ ഘടനയും മാറും. യാതൊരുവിധ ഉത്തരവാദിത്വവുമില്ലാതെ തോന്നുംപടി മരാമത്ത് പണികൾ നടത്തുന്നതിനാൽ റോഡുപണി അനന്തമായി നീണ്ടുപോവുകയാണെന്ന് സിപിഎം ആരോപിച്ചു. ഇക്കാര്യത്തിൽ അങ്കമാലി എംഎൽഎ നിരുത്തരവാദിത്വം അവസാനിപ്പിക്കണമെന്നും നിർമാണത്തിലെ അപാകം പരിഹരിക്കുന്നതിന് ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഎം മുന്നൂർപ്പിള്ളി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
പഞ്ചായത്തംഗം ജോണി മൈപ്പാൻ, ഡിവൈഎഫ്‌ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്പാക്കൽ, ബ്രാഞ്ച് സെക്രട്ടറി ടി.എ. സുരേഷ്, എം.കെ. ജിനേഷ്, സിഐടിയു യൂണിയൻ ലീഡർ ടി.ഡി. ഡേവിസ് എന്നിവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group