
തൊടുപുഴ: ഭിന്നശേഷി നിയമനത്തിൻ്റെ പേരുപറഞ്ഞ് അധ്യാപക
തസ്തികകൾക്ക് അംഗീകാരം നൽകാത്തത് കടുത്ത അനീതിയാണെന്ന് കെപിഎസ്ടിഎ സംസ്ഥാന ട്രഷറർ വട്ടപ്പാറ അനിൽകുമാർ പറഞ്ഞു. കെപിഎസ്ടിഎ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന രാപകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സുപ്രീംകോടതി വിധി എല്ലാവർക്കും ബാധകമാണെന്നിരിക്കെ വിധി നേടിയവർക്കു മാത്രമായി നിയമനാംഗീകാരം പരിമിതപ്പെടുത്തുന്ന സർക്കാർ നയം കടുത്ത നീതിനിഷേധമാണ്. എയ്‌ഡഡ് മേഖലയിൽ പുതിയതായി നിയമനം ലഭിച്ച മുഴുവൻ അധ്യാപകർക്കും വേതനം ലഭിക്കുന്നതിനായി സംസ്ഥാനതല സമരപരിപാടികൾക്കു പുറമേ കോടതിയെ സമീപിക്കാനും സംഘടന തീരുമാനമെടുത്തതായി അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ജോബിൻ കളത്തിക്കാട്ടിൽ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി പി.എം. നാസർ, സംസ്ഥാന സെക്രട്ടറി പി.എസ്. മനോജ്, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജില്ലാ സെക്രട്ടറി സുനിൽ ടി.തോമസ്, ട്രഷറർ ഷിന്റോ ജോർജ്, സജി മാത്യു ടി. ശിവകുമാർ തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group