
നെടുങ്കണ്ടം: എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 1500 പാക്കറ്റ് നിരോധിത പുകയില ഉത്പന്നം പിടിച്ചെടുത്തു.
നെടുങ്കണ്ടം കാക്കരവിളയിൽ വിജയകുമാറിനെതിരേ (38) കേസെടുത്ത് പിഴ ഈടാക്കി. ഇയാളുടെ കടയിലും വാടകയ്ക്ക് താമസിക്കുന്ന വീട്ടിലും നിന്നാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്. സ്‌കൂൾ കുട്ടികൾക്കടക്കം വിൽപന നടത്തുന്നു എന്ന പരാതിയിലാണ് പരിശോധന നടത്തിയത്.
60,000 രൂപ ഇതിന് വിലവരുമെന്നും കമ്പത്ത് നിന്നാണ് ഇവ വാങ്ങുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഉടുമ്പൻചോല സിഐയുടെ നേതൃത്വത്തിൽ പ്രകാശ്, അസീസ്, അരുൺ ശശി, അരുൺ മുരളീധരൻ, രേഖ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group