
തൊടുപുഴ: ഇടുക്കി നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ നവീകരണത്തിനായി കാലവർഷക്കെടുതിയിൽ ഉൾപ്പെടുത്തി 1.80 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതും കഴിഞ്ഞ കാലവർഷക്കെടുതിയിൽ നാശനഷ്ടം സംഭവിച്ചതുമായ റോഡുകളുടെ നവീകരണത്തിനാണ് തുക അനുവദിച്ചിട്ടുള്ളത്.
കുടയത്തൂർ പഞ്ചായത്തിലെ കോളപ്ര അടൂർമല റോഡ്, വടക്കേടത്ത് മുട്ടത്തുപറമ്പിൽ റോഡ്, അറക്കുളം-പഴയപള്ളി റോഡ്, സുന്ദരിക്കല കറുകയിൽ കോളനി റോഡ്, അറക്കുളം പഞ്ചായത്തിലെ ഇൻ്റർ മീഡിയറ്റ് ഓഡിറ്റ് (കെഎസ്ഇബി റോഡ്, ഇലപ്പള്ളി സിഎസ്ഐ ചർച്ച് അന്നൂർ റോഡ്, കാമാക്ഷി പഞ്ചായത്തിലെ പാറക്കൽപടി-കിളിയാർകണ്ടം റോഡ്, വാത്തിക്കുടി പഞ്ചായത്തിലെ പുതുപ്പറമ്പിൽപടി ഐക്കരക്കുന്നേൽ കാരിക്കവല റോഡ് മപ്പുതോട്-ചുരക്കുഴിപ്പടി-പതിനാറാംകണ്ടം റോഡ്, ചെമ്പകപ്പാറ ഷാപ്പുംപടി കള്ളിപ്പാറ റോഡ്, മണകണ്ടംപടി മഞ്ഞമാക്കൽപടി തേക്കിൻതണ്ട് റോഡ്,
മരിയാപുരം പഞ്ചായത്തിലെ കുതിരക്കല്ല് യോഹന്നാൻമേട് റോഡ്, നാരകക്കാനം കട്ടിങ് റോഡ്, മില്ലുംപടി ഈട്ടിക്കവല റോഡ്, നാരകക്കാനം തകരപ്പിള്ളിമേട് (പ്രിയദർശിനിമേട് ആലാംപുഴ റോഡ്, ഉപ്പുതോട് പള്ളിപ്പടി തകരമേട് റോഡ് കാഞ്ചിയാർ ഗ്രാമപ്പഞ്ചായത്തിലെ പള്ളിസിറ്റി പാമ്പാടിക്കുഴി (കോഴിമല) റോഡ്, മറ്റപ്പള്ളി തൊപ്പിപ്പാള റോഡ് എന്നിവയാണ് നവീകരിക്കുന്നത്.
ഉപ്പുതറ ഇടുക്കി വന്യജീവിസങ്കേതത്തിലെ കണ്ണംപടി, മുല്ല ഗോത്രവർഗ ഗ്രാമത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. റോഡ് നിർമാണത്തിനുള്ള കരാർ നടപടികളും പൂർത്തിയായി.
മൂന്നുമാസം മുൻപ് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം ആശാ ആൻ്റണിയുടെ ഇടപെടലിലാണ് 15 ലക്ഷം രൂപ അനുവദിച്ചത്. റോഡിൻ്റെ തകർന്നുകിടക്കുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യാനാണ് ഫണ്ട് അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി കരാറുകാരനുമായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം ഉടമ്പടി വെയ്ക്കുകയുംചെയ്‌തു. ഗോത്രവിഭാഗത്തിൽപ്പെട്ട 150-ഓളം കുടുംബങ്ങൾ താമസിക്കുന്ന മുല്ല ഗ്രാമത്തിലേക്കുള്ള റോഡിന് ആദ്യമായാണ് സർക്കാർ ഫണ്ട് എത്തുന്നത്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഓരോ വർഷകാലത്തിനുശേഷം നാട്ടുകാർ തന്നെയാണ് നന്നാക്കിയിരുന്നത്. എന്നാലും ഫ്രണ്ട് ഗിയറുള്ള ജീപ്പ് മാത്രമേ ഇവിടേക്ക് വരുകയുള്ളു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനം എത്താത്തതിനാൽ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നിർമാണവസ്‌തുക്കൾ സ്ഥലത്ത് എത്തിക്കുന്നതടക്കം കരാറുകാരന് ആവശ്യമായ സഹായം നൽകാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികൾ.
ഗ്രാമീണറോഡുകളുടെ നവീകരണത്തിന് 1.8 കോടി
ഉപ്പുതറ: ഇടുക്കി വന്യജീവിസങ്കേതത്തിലെ കണ്ണംപടി, മുല്ല ഗോത്രവർഗ ഗ്രാമത്തിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കാൻ ജില്ലാ പഞ്ചായത്ത് 15 ലക്ഷം രൂപ അനുവദിച്ചു. റോഡ് നിർമാണത്തിനുള്ള കരാർ നടപടികളും പൂർത്തിയായി.
മൂന്നുമാസം മുൻപ് നാട്ടുകാർ നൽകിയ പരാതിയെ തുടർന്ന് ജില്ലാ പഞ്ചായത്തംഗം ആശാ ആൻ്റണിയുടെ ഇടപെടലിലാണ് 15 ലക്ഷം രൂപ അനുവദിച്ചത്. റോഡിൻ്റെ തകർന്നുകിടക്കുന്ന ഭാഗങ്ങൾ കോൺക്രീറ്റ് ചെയ്യാനാണ് ഫണ്ട് അനുവദിച്ചത്. നടപടികൾ പൂർത്തിയാക്കി കരാറുകാരനുമായി ജില്ലാ പഞ്ചായത്ത് കഴിഞ്ഞ ദിവസം ഉടമ്പടി വെയ്ക്കുകയുംചെയ്‌തു. ഗോത്രവിഭാഗത്തിൽപ്പെട്ട 150-ഓളം കുടുംബങ്ങൾ താമസിക്കുന്ന മുല്ല ഗ്രാമത്തിലേക്കുള്ള റോഡിന് ആദ്യമായാണ് സർക്കാർ ഫണ്ട് എത്തുന്നത്.
വർഷങ്ങളായി തകർന്നുകിടക്കുന്ന റോഡ് ഓരോ വർഷകാലത്തിനുശേഷം നാട്ടുകാർ തന്നെയാണ് നന്നാക്കിയിരുന്നത്. എന്നാലും ഫ്രണ്ട് ഗിയറുള്ള ജീപ്പ് മാത്രമേ ഇവിടേക്ക് വരുകയുള്ളൂ. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. വാഹനം എത്താത്തതിനാൽ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നിർമാണവസ്‌തുക്കൾ സ്ഥലത്ത് എത്തിക്കുന്നതടക്കം കരാറുകാരന് ആവശ്യമായ സഹായം നൽകാനുള്ള തയ്യാറെടുപ്പിലാണ് ഗ്രാമവാസികൾ.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group