
കോട്ടായി ബാലൻ അനുസ്മരണം
ചോമ്പാല : പ്രമുഖ എൻ .സി. പി. നേതാവും മടപ്പള്ളി പ്രിയേഷ് ടാക്കീസ് ഉടമയുമായിരുന്ന കോട്ടായി ബാലൻ്റെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് പുഷ്പാർച്ചനയും , അനുസ്മരണയോഗവും നടന്നു.
എൻ. സി. പി നേതാക്കളായ സത്യനാഥൻ , ബാബു കുട്ടോത്ത് , രവി ,സുരേഷ് മാഷ് എന്നിവർ സംസാരിച്ചു

ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പ് വടകരയിൽ : നേതൃത്വം മർമ്മഗുരു ഡോ .എ .കെ .പ്രകാശൻ ഗുരുക്കൾ
വടകര : ദക്ഷിണേന്ത്യയിലെ പ്രമുഖ കളരി ഗുരുവും മലയാളിയുമായ മർമ്മഗുരുവും പ്രമുഖ ചികിത്സകനുമായ ഡോ . എ .കെ .പ്രകാശൻ ഗുരുക്കൾ ഏപ്രിൽ 5 , 6 തീയതികളിൽ വടകര സമുദ്ര ആയുർവ്വേദ ഗവേഷണകേന്ദ്രത്തിൽ നടക്കുന്ന ഔഷധ രഹിത മർമ്മചികിത്സാ ക്യാമ്പിന് നേതൃത്വം വഹിക്കും.
'തട്ടിയും തടവിയും ' സന്ധി വേദനകൾ മാറ്റുന്ന അതി പുരാതനമർമ്മ ചികിത്സാരീതിയിലൂടെ അദ്ദേഹം സന്ധിവേദന ,മുട്ട് വേദന ,ഊരവേദന ,ഉളുക്ക് തു ടങ്ങിയ അസുഖമുള്ളവക്ക് തത്സയം തന്നെ ആശ്വാസം നൽകും .
കൊല്ലം ജില്ലയിലെ കല്ലുതാഴം കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന മർമ്മാശ്രമം ആയുർവ്വേദ -കളരി-മർമ്മ
ചികിത്സാ കേന്ദ്രത്തിലെ മുഖ്യചികിത്സകനും കളരിഗുരുവുമാണ് പ്രകാശൻ ഗുരുക്കൾ.
ഭാരതീയ മർമ്മ ചികിത്സയുടെ മാസ്മരികതയുമായി ഇതിനകം പലതവണ കേരളത്തിനു പുറമെ
ഇന്ത്യക്കകത്തും പുറത്തും ഗൾഫു നാടുകളിലും റഷ്യ ,ചൈന ,ജപ്പാൻ തുടങ്ങിയ നിരവധി
രാജ്യങ്ങളിലും ഭാരതീയ മർമ്മ ചികിത്സക്കായി അദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്.
മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്ന രോഗികൾക്കായിരിക്കും വടകരയിലെ സമുദ്ര ആയുർവ്വേദ
ഗവേഷണകേന്ദ്രത്തിൽ മർമ്മചികിത്സയ്ക്ക് അവസരം ലഭിക്കുക .
മഹാത്മ ദേശ സേവഎഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ,ടി .ശ്രീനിവാ സൻ ,
സമുദ്ര ആയുർവ്വേദ ഗവേഷണ കേന്ദ്രം ഡയറക്‌ടർ . ഡോ .പി കെ .സുബ്രഹ്മണ്യൻ എന്നിവർ
വാർത്താക്കുറിപ്പിൽ അറിയിക്കുന്നു
കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും
ഫോൺ : ഫോൺ :9539157 337 ,
9539 611 741 :9539 157 337

ജൈവകാർഷിക ഉൽപ്പന്നങ്ങൾക്കായി
മുക്കാളിയിൽ പ്രത്യേകം വിതരണകേന്ദ്രം
നാടൻ രുചിക്കൂട്ടുകളുടെ ഗൃഹാതുരത്വം .
നാവിൻ തുമ്പിൽ രസമുകുളങ്ങൾ തീർക്കുന്ന കൈപ്പുണ്യം .
കേരളീയവിഭവങ്ങൾക്ക് രുചി വൈവിധ്യങ്ങളുടെ കൈയ്യൊപ്പ്.
ഓർക്കുക സദ്യകളെ കെങ്കേമമാക്കാൻ ഞങ്ങളൊപ്പമുണ്ട് .
വിളിക്കൂ..... ഫോൺ :9207004999

പോഷകസമ്പന്നവും 100 % തവിടോടുകൂടിയതുമായ നാടൻ നെല്ലുകുത്തരി , പുട്ടുപൊടി .പാൽക്കഞ്ഞി ക്കായുള്ള പ്രത്യേക അരി തുടങ്ങിയവ വിതരണത്തിനായെത്തിയിരിക്കുന്നു .
( കൊടക്കാടൻസ് ഫാമിൽ നിന്നും പൂർണ്ണമായും ജൈവ കൃഷിരീതിയിൽ വിളയിച്ചെടുത്ത ബ്രൗൺ റൈസ് അംഗീകൃതവിതരണക്കാർ )

ദൈനംദിന വീട്ടാവശ്യങ്ങൾക്ക് പുറമെ വിവാഹസദ്യ തുടങ്ങിയ ഏതാവശ്യങ്ങൾക്കും വേണ്ടതായ അരച്ച തേങ്ങ , പച്ചടിക്കാവശ്യമായ വെള്ളത്തേങ്ങ ,സാമ്പാറിന് വേണ്ട വറുത്തരച്ച തേങ്ങ , വെന്നി .ഓലൻ തുടങ്ങിയവയ്ക്ക് പുറമെ മീൻകറിക്കാവശ്യമായ മഞ്ഞ തേങ്ങ റെഡിമിക്‌സ് സ്‌പെഷ്യൽ പാക്കിങ്ങിൽ ലഭിക്കുന്നു .

പ്രഥമന് വേണ്ട A Grade ചെറുപയർപരിപ്പ് വറുത്തതിനൊപ്പം ആധുനികരീതിയിൽ മെഷ്യനിൽ പിഴിഞ്ഞെടുത്ത ശുദ്ധമായ തേങ്ങാപ്പാൽ ചില്ലറയായും മൊത്തമായും ഇവിടെ നിന്നും ലഭിക്കുന്നതാണ് .
കോൾഡ് പ്രഷർ സംവിധാനത്തിൽ ചക്കിലാട്ടിയ വെളിച്ചെണ്ണ ,കുട്ടികളെ പുരട്ടിക്കുളിപ്പിക്കാനും മറ്റുമുള്ള ആവശ്യങ്ങൾക്കായുള്ള വെന്ത വെളിച്ചെണ്ണയ്ക്ക് പുറമെ മുത്താറി ,ചോളം ,ഗോതമ്പ് ,തിന ,നവര അരി ,ബാർലി തുടങ്ങിയ 6 തരം ധാന്യങ്ങൾ കഴുകി ഉണക്കി പൊടിച്ചെടുത്ത് വറുത്തു നൽകുന്നു .
മുക്കാളിയിൽ പ്രവർത്തിക്കുന്ന വൈശാലി യുടെ 'രാജൻസ് ജൈവകലവറ 'യിൽ നിന്നും സദ്യക്കാവശ്യമായ സാധനങ്ങൾക്ക് മുൻകൂട്ടി ഓർഡർ നൽകാവുന്നതാണെന്ന് സ്ഥാപനത്തിൻ്റെ മാനേജിങ് ഡയറക്റ്റർ രാജൻ വട്ടക്കണ്ടി അറിയിക്കുന്നു .
വൈശാലി കോക്കനട്ട് ഓയിൽ ,പേസ്റ്റ് & ഫ്‌ളോർ മിൽ
സെൻട്രൽ മുക്കാളി
അന്വേഷണങ്ങൾക്കും മുൻകൂട്ടി ബുക്കിംഗിനും :
കസ്റ്റമർ കെയർ നമ്പർ- : 9207004999 ,9995009320 ,8139890425
പ്രവർത്തന സമയം-രാവിലെ 8 മുതൽ വൈകീട്ട് 6 മണി വരെ





.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group