കാലിക്കറ്റ് സർവകലാശാലയുടെ ഭൂമിയും സ്വകാര്യ ഏജൻസിക്ക്; പിന്നില്‍ ഭൂമാഫിയയെന്ന് ആരോപണം

കാലിക്കറ്റ് സർവകലാശാലയുടെ ഭൂമിയും സ്വകാര്യ ഏജൻസിക്ക്; പിന്നില്‍ ഭൂമാഫിയയെന്ന് ആരോപണം
കാലിക്കറ്റ് സർവകലാശാലയുടെ ഭൂമിയും സ്വകാര്യ ഏജൻസിക്ക്; പിന്നില്‍ ഭൂമാഫിയയെന്ന് ആരോപണം
Share  
2025 Apr 02, 10:40 AM
NISHANTH
kodakkad rachana
man
pendulam

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമാണത്തിന് കേരള സർവകലാശാലയുടെ 37 ഏക്കർ ഭൂമി വിട്ടുനൽകിയതിനു സമാനമായി കാലിക്കറ്റ് സർവകലാശാലയും ഫുട്‌ബോൾ സ്റ്റേഡിയം നിർമിക്കാൻ സ്ഥലം നൽകുന്നു.


കായികവകുപ്പിന്റെ്റെ ആവശ്യം പരിഗണിച്ച് ദേശീയപാതയോടുചേർന്ന് 42 ഏക്കർ സ്ഥലം സ്വകാര്യ ഏജൻസിക്ക് നൽകാൻ സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചു. സിൻഡിക്കേറ്റ് ഉപസമിതിയംഗങ്ങൾ കഴിഞ്ഞദിവസം മന്ത്രി വി. അബ്‌ദുറഹ്‌മാനുമായി ഇക്കാര്യം ചർച്ചചെയ്‌തിരുന്നു. ഫുട്ബോൾ സ്റ്റേഡിയം, നീന്തൽക്കുളം, വാണിജ്യസമുച്ചയം തുടങ്ങിയവ നിർമിക്കുന്നതിനാണ് പമ്മാതി.


സർവകാലാശാലയുടെ തീരുമാനത്തിനെതിരേ സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റി രംഗത്തുവന്നു. വികസനത്തിൻ്റെ മറവിൽ സർവകലാശാലകളുടെ കോടിക്കണക്കിന് രൂപ വിലവരുന്ന സ്ഥലം സർക്കാർ ഒത്താശയോടെ ഭൂമാഫിയകൾ കൈയടക്കുകയാണെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി. ഇത് തടയണമെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും കൺവീനർ എം. ഷാജർഖാനും ആവശ്യപ്പെട്ടു.


കേരളയ്ക്ക് 70 കോടി കുടിശ്ശിക


ഗ്രീൻഫീൽഡ് സ്റ്റേഡിയം നിർമിക്കാൻ നൽകിയ ഭൂമിക്ക് 2022 ഡിസംബർവരെയുള്ള 70 കോടിയുടെ പാട്ടക്കുടിശ്ശികയുണ്ടെന്ന് മന്ത്രി വി. അബ്ദുറഹ്‌മാൻ നിയമസഭയിൽ സി.ആർ. മഹേഷിൻ്റെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. കുടിശ്ശിക ഏതാണ്ട് 84 കോടിയായിട്ടും ഈടാക്കാൻ സർവകലാശാല നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.


2010-ൽ വി.എസ്. അച്യുതാനന്ദൻ സർക്കാരിൻ്റെ കാലത്ത് കായികമന്ത്രിയായിരുന്ന എം. വിജയകുമാറിൻ്റെ നിർദേശപ്രകാരമാണ് ഭൂമി വിട്ടുകൊടുക്കാൻ തീരുമാനിച്ചത്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് കെ.ബി. ഗണേഷ് കുമാർ കായികമന്ത്രിയായിരിക്കേ 15 വർഷത്തെ പാട്ടവ്യവസ്ഥയിൽ 37 ഏക്കർ ഭൂമി കൈമാറി. കാര്യവട്ടത്തെ നൂറുകോടി വിലവരുന്ന പത്തേക്കർ ഭൂമി സയൻസ് പാർക്കിനു സൗജന്യമായി നൽകാൻ അടുത്തിടെ കേരള സിൻഡിക്കേറ്റ് തീരുമാനിച്ചിരുന്നു.




SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen