ഉയർന്ന യാത്രക്കൂലി: കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതോടെ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി

ഉയർന്ന യാത്രക്കൂലി: കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതോടെ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി
ഉയർന്ന യാത്രക്കൂലി: കോഴിക്കോട് വലിയ വിമാനങ്ങൾ ഇറങ്ങുന്നതോടെ പരിഹരിക്കുമെന്ന് കേന്ദ്രമന്ത്രി
Share  
2025 Apr 02, 10:37 AM
NISHANTH
kodakkad rachana
man
pendulam

ന്യൂഡൽഹി: കോഴിക്കോട് വിമാനത്താവളത്തിൻ്റെ റൺവേ വികസനം കഴിഞ്ഞ് വൈഡ് ബോഡി എയർക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിക്കുന്നതോടെ ഉയർന്ന യാത്രക്കുലി പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി കെ. റാംമോഹൻ നായിഡു രാജ്യസഭയെ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിൻ്റെ വികസനം എത്രയും പെട്ടെന്ന് പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു,


എയർക്രാഫ്റ്റ് ബിൽ ചർച്ചയ്ക്കിടയിൽ കോഴിക്കോട്ടു നിന്നുള്ള ഹജ്ജ് യാത്രക്കാർക്ക് ഉയർന്ന വിമാനയാത്രക്കൂലി ഈടാക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ അഡ്വ. ഹാരിസ് ബീരാൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. കേവലം 80 കിലോമീറ്റർമാത്രം ദൂരവ്യത്യാസമുള്ള കണ്ണൂരിനെ അപേക്ഷിച്ച് കോഴിക്കോട്ടുനിന്ന് ഹജ്ജിനു പോകുന്നവർക്ക് കൂടുതലായി നാല്പതിനായിരം രൂപ അധികച്ചെലവ് നൽകേണ്ടി വരുന്നത് അന്യായമാണെന്ന് ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.


എന്നാൽ, എല്ലാവർഷവും കേന്ദ്ര ന്യൂനപക്ഷ വകുപ്പാണ് ഹജജിൻ്റെ ടെൻഡർ എടുക്കുന്നതെന്നും തീർഥാടകരുടെയും എംബാർക്കേഷൻ പോയിൻ്റിൻ്റെയും അടിസ്ഥാനത്തിൽ സുതാര്യമായ രീതിയിലാണ് ടെൻഡർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen