അഞ്ചുവർഷത്തിനുശേഷം കെഎസ്ആർടിസിക്കാർക്ക് ഒന്നാംതീയതി ശമ്പളം

അഞ്ചുവർഷത്തിനുശേഷം കെഎസ്ആർടിസിക്കാർക്ക് ഒന്നാംതീയതി ശമ്പളം
അഞ്ചുവർഷത്തിനുശേഷം കെഎസ്ആർടിസിക്കാർക്ക് ഒന്നാംതീയതി ശമ്പളം
Share  
2025 Apr 02, 10:34 AM
NISHANTH

തിരുവനന്തപുരം: അഞ്ചുവർഷത്തിനുശേഷം കെ.എസ്ആർടിസി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം കിട്ടി. 2020 ഡിസംബറിലാണ് ഇതിനുമുമ്പ് ഒന്നിന് ശമ്പളം നൽകിയിട്ടുള്ളത്, സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ട് രണ്ടു ഗഡുക്കളായി ശമ്പളം നൽകിയിരുന്ന സ്ഥാപനമാണ് സാമ്പത്തിക പുനഃക്രമീകരണത്തിലൂടെ ഒന്നിന് ശമ്പളം നൽകിയത്. ചൊവ്വാഴ്ച രാത്രിയോടെ ശമ്പളവിതരണം പൂർത്തിയായതായി മന്ത്രി കെ.ബി. ഗണേഷ്‌കുമാറിൻ്റെ ഓഫീസ് അറിയിച്ചു.


എസ്ബിഐയിൽ നിന്നുമെടുത്ത 80 കോടി രൂപയുടെ ഓവർഡ്രാഫ്റ്റിലാണ് ശമ്പളം നൽകിയത്. സർക്കാരിൻ്റെ പ്രതിമാസ സാമ്പത്തിക സഹാwas 50 കോടി രൂപ കിട്ടുമ്പോൾ ഈ തുക തിരിച്ചടയ്ക്കും. എല്ലാമാസവും പത്തിനും ഇരുപതിനുമായിട്ടാണ് സഹായം ലഭിക്കുന്നത്. ആദ്യഗഡുവായി 30 കോടിയും രണ്ടാം ആഴ്ച‌ കഴിയുമ്പോൾ 20 കോടി രൂപയും നൽകും. പ്രതിദിന വരുമാനത്തിൽനിന്ന് 30 കോടി രൂപ സമാഹരിക്കാൻ കെഎസ്ആർടിസിക്ക് കഴിയുന്നുണ്ട്.


ബാങ്ക് അവധി ദിനമായതിനാൽ ഇത്തവണത്തെ ശമ്പളവിതരണത്തിന് കെഎസ്ആർടിസിയുടെ തുക ഉപയോഗിച്ചിട്ടില്ല. എസ്ബിഐയിൽനിന്നും ജീവനക്കാരുടെ അക്കൗണ്ടിലേക്ക് തുക കൈമാറുകയായിരുന്നു. കെഎസ്ആർടിസിയുടെ കൈവശമുള്ള തുക അടുത്ത ദിവസങ്ങളിൽ തിരിച്ചടയ്ക്കും. ശേഷിക്കുന്ന തുക സർക്കാർ സഹായം കിട്ടുമ്പോൾ ബാങ്കിലടയ്ക്കും.


നിലവിൽ കെഎസ്ആർടിസിക്ക് വായ്‌പ നൽകിയിട്ടുള്ള ബാങ്ക് കൺസോർഷ്യത്തിൽ കേരളബാങ്കിനെക്കൂടി ഉൾപ്പെടുത്തി 110 കോടി രൂപ വായ്പ എടുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, നടപടി പൂർത്തിയായിട്ടില്ല. ഈ സാഹചര്യത്തിലാണ് എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുക്കാൻ തീരുമാനിച്ചത്. കേരള ബാങ്കിൽനിന്ന് വായ്‌പത്തുക ലഭിച്ചാൽ അതുപയോഗിച്ചാകും ശമ്പളവിതരണം. ഓവർഡ്രാഫ്റ്റ് ഒഴിവാക്കും.



SAMUDRA

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan