
ഏലംകുളം പഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത, വലിച്ചെറിയൽമുക്ത ഹരിത പഞ്ചായത്തായി പ്രഖ്യാപിച്ച ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് പി. സുധീർബാബു ഉദ്ഘാടനംചെയ്‌തു. വൈസ് പ്രസിഡൻന്റ് അനിത പള്ളത്ത് അധ്യക്ഷത വഹിച്ചു
തഹസിൽദാർ വേണുഗോപാൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. മുഴുവൻ വീടുകളിൽനിന്ന് ഹരിതകർമ്മ സേനയ്ക്ക് അജൈവ മാലിന്യങ്ങൾ കൈമാറി.
യൂസർ ഫീ നൂറുശതമാനവും പ്രാബല്യത്തിലാക്കി 241 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ ഹരിത അയൽക്കൂട്ടങ്ങളായും മുഴുവൻ വിദ്യാലയങ്ങൾ ഹരിത വിദ്യാലയങ്ങളായും പഞ്ചായത്തിലെ മുഴുവൻ ഘടക സ്ഥാപനങ്ങളും ടൗണുകളും ഹരിതസ്ഥാപനങ്ങളായും പ്രഖ്യാപിച്ചു. ചടങ്ങിന് മുന്നോടിയായി ബഹുജനറാലി സംഘടിപ്പിച്ചു. മുഴുവൻ ഹരിതകർമ്മ സേനാംഗങ്ങളെയും ആദരിച്ചു. വിദ്യാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group