'ധ്യാൻ 65' എലപ്പുള്ളിയിൽ വിളവെടുത്തു

'ധ്യാൻ 65' എലപ്പുള്ളിയിൽ വിളവെടുത്തു
'ധ്യാൻ 65' എലപ്പുള്ളിയിൽ വിളവെടുത്തു
Share  
2025 Apr 02, 10:19 AM
NISHANTH
kodakkad rachana
man
pendulam

ചിറ്റൂർ : അപൂർവ ഇനത്തിൽപ്പെട്ട 'ധ്യാൻ 6.5' നെൽവിത്തിന്റെയും ഔഷധഗുണമുള്ള 'കലാബട്ടി'യുടെയും വിളവെടുപ്പ് എലപ്പുള്ളിയിൽ ആഘോഷമാക്കി. 'ധ്യാൻ 65' സംസ്ഥാനത്ത് ആദ്യമായി കൃഷിയിറക്കിയത് എലപ്പുള്ളി മണിയേരിയിലാണ്. പാരമ്പര്യ കർഷകനും ഹരിതവനം കൃഷിക്കുട്ടം പ്രസിഡന്റുമായ ചെന്താമരയുടെ കൃഷിയിടത്തിലാണ് വിളവെടുപ്പ് നടന്നത്. കർഷകൻ ജയന്നിവാസൻ്റെ വയലിലാണ് 'കലാബട്ടി'യുടെ വിളവെടുപ്പ് നടന്നത്.


മറ്റ് വിത്തിനങ്ങളെ അപേക്ഷിച്ച് 'ധ്യാൻ 65'ന് ഏറെ പ്രത്യേകതകളുണ്ട്. അഞ്ചടി ഉയരം വരുമെങ്കിലും കാറ്റിലോ മഴയിലോ നിലംപൊത്താതെ പിടിച്ചുനിൽക്കും. കതിരിൽ ഇടതൂർന്ന നെന്മണികളാണുണ്ടാവുക. വെള്ളം കുറച്ചുമതി. 130 ദിവസമാണ് മൂപ്പ്. കീടങ്ങളുടെ ആക്രമണത്തെ ചെറുത്തുനിൽക്കാനുള്ള കഴിവുണ്ട്. എൻപികെ വളങ്ങൾ മിതമായേ വേണ്ടൂ. തുമ്പപ്പുനിറമുള്ള അരി, നൂറുമേനി വിളവ്, പാലക്കാട് മണ്ണിന് പറ്റിയ വിത്ത് എന്നിവയാണ് സവിശേഷതകൾ. ഐസിആർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൈസ് റിസർച്ച് സെന്ററിലാണ് ഈ വിത്ത് വികസിപ്പിച്ചെടുത്തത്.


അന്യമാകുന്ന ഒരു നെൽവിത്താണ് 'കലാബട്ടി' ഔഷധഗുണമുള്ള നെല്ലാണ്. ഓലയും നെല്ലും വയലറ്റ് നിറമാണ്. പല രോഗങ്ങളെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. ഏറ്റവും കുറഞ്ഞ അളവിൽ ഗ്ലൈസമിൻ ഇൻഡക്‌സ് ഉള്ളതിനാൽ പ്രമേഹത്തെ ചെറുക്കാനാകും:


ഗുണമേന്മയുള്ള ധ്യാൻ 65, കലാബട്ടി) എന്നീ വിത്തുകൾ എലപ്പുള്ളിയിൽ വ്യാപകമായി കൃഷിചെയ്യാനുള്ള പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. 14 അപൂർവയിനം വിത്തുകൾ പ്രദേശത്ത് കൃഷിചെയ്യുന്നതായി കൃഷി ഓഫീസർ വിനോദ് കുമാർ പറഞ്ഞു. വിളവെടുപ്പ് എലപ്പുള്ളി പഞ്ചായത്ത് പ്രസിഡന്റ് രേവതിബാബു ഉദ്ഘാടനംചെയ്തു.



SAMUDRA
SAMUDRA
MANNAN
kodakkadan
marmma
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
marmma
SAMUDRA NEW
pen