
തൃശ്ശൂർ : 51 ദിവസമായി സെക്രട്ടേറിയറ്റിനു മുൻപിൽ സമരമിരിക്കുന്ന ആശ വർക്കർമാർക്ക് ഐക്യദാർഢ്യമർപ്പിച്ച് മഹിള കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപറേഷനു മുൻപിൽ മുടി മുറിച്ച് പ്രതിഷേധിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ഡോ. നിജി ജെസ്റ്റിൻ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടി. നിർമലയുടെ മുടി മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. രജനി സുബ്രഹ്മണ്യൻ, പി.കെ. ബീന, ഷിജി, ജോയ്‌സി, ബിന്ദു കുമാരൻ, ലാലി തുടങ്ങിയവർ മുടി മുറിച്ചു.
ടി. നിർമല അധ്യക്ഷത വഹിച്ചു. സി.ബി. ഗീത, ലീലാമ്മ, ഷീനാ ചന്ദ്രൻ, ബിന്ദു കുമാരൻ, ലാലി ജെയിംസ്, ലീലാ രാമകൃഷ്‌ണൻ, ട്രഷറർ ജിന്നി ജോയ്, സ്മിത മുരളി തുടങ്ങിയവർ പ്രസംഗിച്ചു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group