
ആലപ്പുഴ: മാർച്ച് 31-ന് തദ്ദേശസ്ഥാപനങ്ങളിലെ പദ്ധതിനിർവഹണം പൂർത്തിയായപ്പോൾ ചേർത്തല നഗരസഭ സംസ്ഥാനത്ത് ഒന്നാമതായി. തദ്ദേശസ്ഥാപനങ്ങളുടെ ചെലവഴിക്കലിൽ സംസ്ഥാനത്ത് രണ്ടാമതെത്താൻ ജില്ലയ്‌കു കഴിഞ്ഞു. 2024-25 സാമ്പത്തികവർഷം ജില്ലയിൽ പദ്ധതികൾക്കായി ചെലവഴിക്കേണ്ടിയിരുന്നത് 435.5 കോടി രൂപയാണ്. ഇതിൽ 378.35 കോടി രൂപ ചെലവിട്ടു. 86.88 ശതമാനം. ഒന്നാമതെത്തിയ മലപ്പുറത്തിന്റെ ചെലവഴിക്കൽ 88.76 ശതമാനമാണ്.
ചേർത്തല നഗരസഭയുടെ ചെലവഴിക്കൽ 117.32 ശതമാനമാണ്. 2024-25 സാമ്പത്തികവർഷം 7.45 കോടിയാണ് ചെലവഴിക്കാനുണ്ടായിരുന്നത്. ഇതിനുപുറമേ തുടർപദ്ധതികളും പൂർത്തീകരിച്ചപ്പോൾ ചെലവഴിക്കൽ 8.74 കോടി രൂപയായി. അങ്ങനെയാണ് ശതമാനം 117.32 ആയത്. അത് സംസ്ഥാനതലത്തിലുള്ള നേട്ടത്തിനും കാരണമായി.
പഞ്ചായത്തുകളിൽ മുന്നിൽ മണ്ണഞ്ചേരി
ജില്ലയിൽ ഗ്രാമപ്പഞ്ചായത്തുകളിൽ ഏറ്റവും മുന്നിലെത്തിയത് മണ്ണഞ്ചേരിയാണ്. 6.09 കോടി രൂപയാണ് ചെലവഴിക്കേണ്ടിയിരുന്നത്.
ഇതിനുപുറമേ തുടർപദ്ധതികളും പൂർത്തിയാക്കിയപ്പോൾ ചെലവഴിക്കൽ 6.66 കോടിയാവുകയും ശതമാനം 109.36 ആവുകയും ചെയ്തു. ജില്ലാതലത്തിൽ രണ്ടാമതെത്തിയത് പെരുമ്പളം ഗ്രാമപ്പഞ്ചായത്താണ്. ഇവിടെ ചെലവഴിക്കൽ 106.98 ശതമാനമാണ്. തണ്ണീർമുക്കം 106.9 ശതമാനം ചെലവഴിച്ച് മൂന്നാമതെത്തി.
നഗരസഭകളിൽ മാവേലിക്കര പിന്നിൽ
നഗരസഭകളിൽ ജില്ലയിൽ രണ്ടാമതെത്തിയത് ആലപ്പുഴ നഗരസഭയാണ്. ചെലവഴിക്കൽ 89.77 ശതമാനമാണ്. 27.08 കോടി രൂപയിൽ 24.37 കോടി രൂപയും ചെലവഴിച്ചു. മറ്റു നഗരസഭകളുടെ ചെലവഴിക്കൽ ശതമാനം ഇങ്ങനെയാണ്. കായംകുളം- 82.94, ചെങ്ങന്നൂർ- 80.43, ഹരിപ്പാട്- 74,64, മാവേലിക്കര- 55.38. പദ്ധതിനിർവഹണത്തിൽ ഏറ്റവും പിന്നാക്കംപോയ നഗരസഭ മാവേലിക്കരയാണെന്ന് കണക്കുകൾ കാണിക്കുന്നു.
ബ്ലോക്കിൽ മുന്നിൽ ഭരണിക്കാവ്
ബ്ലോക്ക് പഞ്ചായത്തുകളിൽ ജില്ലയിൽ ഒന്നാമത് ഭരണിക്കാവാണ്. 96.21 ശതമാനം ചെലവഴിക്കാനായി. 6.34 കോടി രൂപയിൽ 6.10 കോടിയും ചെലഴിക്കാനായി. സംസ്ഥാനതലത്തിൽ പതിനഞ്ചാം സ്ഥാനവും ഭരണിക്കാവിനുണ്ട്. ജില്ലയിൽ രണ്ടാമതെത്തിയത് ഹരിപ്പാട് ബ്ലോക്കാണ്.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group