
റാന്നി: സെക്രട്ടേറിയറ്റിന് മുന്നിൽ 50 ദിവസം പിന്നിട്ട ആശപ്രവർത്തകരുടെ സമരത്തിന് ആവേശമേകാൻ നാറാണംമൂഴി ഗ്രാമപ്പഞ്ചായത്ത് അംഗവും മുൻ പ്രസിഡന്റുമായ ബീന ജോബി ആലപിച്ച ഗാനവും സമരംചെയ്യുന്ന ആശമാർക്ക് ഗാനം അയച്ചുകൊടുത്തിട്ടുണ്ട്. ബീനാ ജോബിയുടെയും നിരവധി കോൺഗ്രസ് പ്രവർത്തകരുടെയും ഫെയ്‌സ്ബുക്കിലൂടെയും ഗാനം പ്രചരിക്കുന്നുണ്ട്.
ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ...എന്ന് തുടങ്ങുന്ന പാട്ടിന്റെ ഈണത്തിൽ കേരളത്തിൽ പുത്രിമാർക്ക് നീതി ഇനിയും അകലെയോ...എന്ന ഗാനം തുടങ്ങുന്നു. നാറാണംമൂഴിയിലെ കോൺഗ്രസ് നേതാക്കൾക്കൊപ്പം തിരുവനന്തപുരത്തെത്തി സമരക്കാരെ സന്ദർശിച്ചശേഷമാണ് അവർക്കായി ഗാനം ആലപിക്കാൻ തീരുമാനിച്ചതെന്ന് ബീന പറഞ്ഞു.
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ സ്വന്തം പ്രചാരണത്തിനായി തയ്യാറാക്കിയ ഗാനം ആലപിച്ചായിരുന്നു തുടക്കം. തിരഞ്ഞെടുപ്പിൽ വിജയിച്ച ബീന ആദ്യ രണ്ടര വർഷത്തോളം പ്രസിഡന്റുമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന റിങ്കു ചെറിയാനുവേണ്ടിയും തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമാ തോമസിനായും പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മനുവേണ്ടിയും ഗാനം ആലപിച്ചിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആന്റോ ആന്റണിക്കുവേണ്ടിയും പാടിയിരുന്നു.
ഗാനം രചിച്ചത് രാജു വല്ലൂരാൻ, നാറാണംമൂഴി കരോട്ടുപാറ ജോബി കെ.ജോസിന്റെ ഭാര്യയാണ് ബീന. മക്കൾ: അമൽ, അലൻ, ലെന.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group