
കൊല്ലം: വിക്ടോറിയ ആശുപത്രിയിൽ 72 തസ്‌തികകളിൽ താത്കാലിക നിയമനം നടത്താനുള്ള നടപടികൾ വിവാദത്തിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്‌തവരെ ഒഴിവാക്കി ഭരണകക്ഷിയിൽപ്പെട്ടവരെ നിയമിക്കാൻ നീക്കം നടത്തുന്നെന്ന് ആരോപിച്ച് യുവമോർച്ച പ്രവർത്തകർ ആർഎംഒ യെ ഉപരോധിച്ചു. പ്രതിഷേധക്കാരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
സ്റ്റാഫ് നഴ്സ‌്, ഡിടിപി ഓപ്പറേറ്റർ തുടങ്ങി സാങ്കേതികപരിജ്ഞാനം ആവശ്യമുള്ള തസ്തികകളിൽപ്പോലും യോഗ്യരായവരെ നിയമിക്കുന്നില്ല. എംപ്ലോയ്മെന്റ്റ് എക്സ്ചേഞ്ചിൽ വർഷങ്ങളായി രജിസ്റ്റർ ചെയ്‌ത് കാത്തിരിക്കുന്നവരെ അവഗണിച്ച് പിൻവാതിൽ നിയമനങ്ങൾ തുടരുകയാണെന്ന് ഉദ്യോഗാർഥികളും പരാതിപ്പെടുന്നു. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ബുധനാഴ്ച നടത്താനിരുന്ന നിയമന നടപടികൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് യുവമോർച്ച കളക്‌ടർക്കും ഡിഎംഒ യ്ക്കും പരാതി നൽകി.
സുതാര്യത ഉറപ്പുവരുത്തിയെന്ന് ആർഎംഒ
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽനിന്നുള്ള പട്ടികപ്രകാരമാണ് നിയമനങ്ങൾ നടത്തുന്നത്. ഇക്കാര്യത്തിൽ സുതാര്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആർഎംഒ ഡോ. ശരണ്യ അറിയിച്ചു.
വിദ്യാസമ്പന്നരെ അവഗണിക്കുന്ന നടപടി-എസ്.പ്രശാന്ത്
വിക്ടോറിയ ആശുപത്രിയിലെ നിയമനങ്ങൾ സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായി നടത്തണമെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത്. ആശുപത്രിയിൽ യുവമോർച്ച നടത്തിയ പ്രതിഷേധപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാസമ്പന്നരായ ഉദ്യോഗാർഥികളെ അവഗണിക്കുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് പ്രണവ് താമരക്കുളം അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് ശരത് മാമ്പൂര്, മണ്ഡലം പ്രസിഡന്റ് ജിത്തു, ജില്ലാ കമ്മിറ്റി അംഗം അഭിരാം, സുബി, ജനറൽ സെക്രട്ടറിമാരായ എം.എസ്. ആദിത്യൻ, ബാലു ശങ്കർ, ഷിബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group