
കോട്ടയം: പ്രാഥമികസംഘങ്ങൾക്ക് ബാധ്യതയായി സർക്കാരിൽനിന്ന് കിട്ടാനുള്ള വലിയ തുകകൾ, 47,000 കോടിയുടെ കിട്ടാക്കടത്തിന് പുറമേയാണ് ഈ ബാധ്യതകൾ. കാർഷിക കടാശ്വാസത്തിൻ്റെ സർക്കാർ വിഹിതം, വായ്‌പ സബ്‌സിഡി എന്നിവമാത്രം അനുവദിച്ചാൽ ഇപ്പോൾ 750 കോടി രൂപയോളം സംഘങ്ങൾക്ക് കിട്ടും.
* കാർഷിക കടാശ്വാസ കമ്മീഷൻ അംഗീകരിച്ച അപേക്ഷകളിൽ സംഘങ്ങൾക്ക് സർക്കാർ വിഹിതമായി 300 കോടി രൂപ കൊടുക്കാനുണ്ട്. ഒരു വായ്‌പയിൽ കമ്മീഷൻ ആശ്വാസം പ്രഖ്യാപിച്ചാൽ പാതി തുക സർക്കാർ സംഘത്തിന് നൽകണം. ജനുവരിവരെ തീർപ്പാക്കിയ 36,635 അപേക്ഷകളിൽ പണം നൽകാൻ ബാക്കി.
* കാർഷികവായ്‌പയിൽ സംഘങ്ങൾക്ക് സബ്‌സിഡിയിനത്തിൽ സർക്കാർ കൊടുക്കേണ്ടത് 449.11 കോടി രൂപ. കാർഷികവായ്പകൾക്ക് ആറുശതമാനമാണ് പലിശ. ഇതിൽ മൂന്നുശതമാനം സർക്കാർ സബ്സിഡി. ഉത്തേജന പലിശയിളവ് പദ്ധതി എന്നപേരിൽ തുടങ്ങിയ ക്രമീകരണം ഏതാണ്ട് നിലച്ചു. 2014 മുതലുള്ള അപേക്ഷകളിൽ പണംനൽകാനുണ്ട്.
കേരള ബാങ്കിലെ സംഘങ്ങളുടെ ഒ മഹരികളിലെ ലാഭവിഹിതം. കേരള ബാങ്കിൽ 60 ശതമാനം ഓഹരികളാണ് സംഘങ്ങൾക്കുള്ളത്. കേരള ബാങ്ക് ലാഭത്തിലാകുമ്പോഴേ ലാഭവിഹിതം നൽകാൻ കഴിയൂ എന്ന് അധികൃതർ.
* സംഘങ്ങൾ കേരള ബാങ്കിൽനിന്നെടുക്കുന്ന വായ്‌പയ്ക്ക് ആശ്വാസവും അനുവദിക്കുന്നില്ല.
സംഘങ്ങൾ കിട്ടാക്കടത്തിന് ആനുപാതികമായി കരുതൽധനം നീക്കിവെയ്ക്കണം. ഇത് ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്നു. മൂന്നുതവണ തിരിച്ചടവ് മുടങ്ങിയ വായ്‌പകൾ കിട്ടാക്കടമായി കണക്കാക്കാനാണ് പുതിയ നിർദേശം.
* ജിഎസ്ടി ഈടാക്കി സംഘങ്ങൾ അടയ്ക്കണമെന്ന നിർദേശം. 2017 മുതൽ വർഷം ശരാശരി 20 കോടി രൂപവരെ കുടിശ്ശികയുണ്ടാകും.
* ക്ഷേമപെൻഷൻ, കെഎസ്ആർടിസി പെൻഷൻ എന്നിവയ്ക്ക് സർക്കാർ ഉണ്ടാക്കിയ നിധിയിലേക്ക് സ്വീകരിച്ച സംഘങ്ങളുടെ തുക. നഷ്ടത്തിലായ സംഘങ്ങളുടെ പുനരുദ്ധാരണ നിധിക്ക് ലാഭത്തിലുള്ളവയിൽനിന്ന് തുക സ്വീകരിച്ചിട്ടുണ്ട്. ഇവയ്ക്കെല്ലാം മെച്ചപ്പെട്ട പലിശ ലഭിക്കുന്നുണ്ട്. പക്ഷേ, അടക്കാടി ഇത്തരം സമാഹരണം നടത്തുന്നത് സംഘങ്ങൾക്ക് ഞെരുക്കമുണ്ടാക്കുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group