
എന്തുകൊണ്ടാണ് തവിട് കളയാത്ത അരി കഴിക്കണം എന്ന് ഡോക്ടർമാർ പറയുന്നത്?
നമ്മുടെ പണ്ടുകാലത്തെ ജീവിതരീതി കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. അന്ന് കുറെയധികം കഠിനാദ്ധ്വാനം ഉണ്ടായിരുന്നു. അതുകൊണ്ടു നല്ലയളവിൽ ഊർജം ആവശ്യമായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ കൃഷി സ്ഥലത്തു ജോലി ചെയ്യുന്നവർക്ക് 3500-4000 കലോറി ഊർജം ആവശ്യമാണ്.

നമ്മളൊരു മലയാളിയോട് ഇന്നത്തെ ഭക്ഷണം എന്തൊക്കെയായിരുന്നു എന്ന് ചോദിച്ചാൽ രാവിലെ കഴിച്ചത്, ദോശ, ഇഡ്ഡലി, പുട്ട്, അപ്പം, ഉപ്പുമാവ്, ചപ്പാത്തി, ഇടിയപ്പം ഇതൊക്കെയായിരിക്കും മറുപടി. ഉച്ചയ്ക്ക് എന്ത് കഴിച്ചു എന്നാണ് ചോദിക്കുന്നതെങ്കിലോ? മിക്ക ആൾക്കാരും കഴിക്കാൻ ഇഷ്ടപ്പെടുന്നത് ചോറ് തന്നെയാണ്. രാത്രി ആണെങ്കിലോ? ചിലർ ചപ്പാത്തി കഴിക്കും, ചിലർ കഞ്ഞി കഴിക്കും.ചിലർ ഓട്ട്സ് കഴിച്ചെന്നും വരാം. ഇങ്ങനെ നോക്കിയാൽ മിക്ക ആള്കാരുടെയും ഭക്ഷണത്തിൽ 70 -80 % ധാന്യങ്ങളാണ്.

ധാന്യങ്ങൾ എന്ന് പറഞ്ഞാൽ അത് അരി ആവാം, ഗോതമ്പാവാം. അപൂർവമായി ആൾക്കാർ ചോളം കഴിച്ചേക്കാം. ഇത്രയധികം ധാന്യങ്ങൾ നമ്മുടെ ഭക്ഷണ ശീലത്തിലേക്കു എങ്ങനെ കടന്നു വന്നു? നമ്മുടെ പണ്ടുകാലത്തെ ജീവിതരീതി കൃഷിയുമായി ബന്ധപ്പെട്ടതായിരുന്നു. അന്ന് കുറെയധികം കഠിനാദ്ധ്വാനം ഉണ്ടായിരുന്നു. അതുകൊണ്ടു നല്ലയളവിൽ ഊർജം ആവശ്യമായിരുന്നു. രാവിലെ മുതൽ വൈകിട്ട് വരെ കൃഷി സ്ഥലത്തു ജോലി ചെയ്യുന്നവർക്ക് 3500-4000 കലോറി ഊർജം ആവശ്യമാണ്
ഇപ്പോഴും പഴയ ആ ശീലങ്ങളിൽ തന്നെയാണ്. രണ്ടു നേരമോ മൂന്നു നേരമോ നമ്മൾ ധാന്യങ്ങൾ കഴിച്ചു കൊണ്ടേ ഇരിക്കുകയാണ്.
നമ്മളുടെ മിക്ക രോഗങ്ങൾക്ക് പ്രത്യേകിച്ച്, ഡയബറ്റീസ് , അമിത വണ്ണം, ഹൃദ്രോഗ സംബന്ധമായ കാര്യങ്ങൾ ,കാൻസർ സംബന്ധമായ അസുഖങ്ങൾ, ഇവയുടെ പ്രധാന കാരണം കൂടിയ അളവിൽ നമ്മൾ കഴിക്കുന്ന ധാന്യങ്ങൾ ആണ്. ശാസ്ത്രം പറയുന്നത് നമ്മൾ മലയാളികൾ ധാന്യങ്ങൾക്കു അടിമപ്പെട്ടുപോയി എന്നാണ്. ധാന്യങ്ങൾ മൂന്നു നാല് നേരം കഴിക്കുന്നതിനു പകരം , ദിവസം ഒരു നേരം മാത്രം അരിയാഹാരം അല്ലെങ്കിൽ ധാന്യങ്ങൾ കഴിക്കുക എന്നതാണ് ശരിയായ ഭക്ഷണ രീതി.

ധാന്യങ്ങളെക്കുറിച്ചറിയാം.
മലയാളികളിൽ ഭൂരിഭാഗവും അരിയാണ് കഴിക്കുന്നത്. അരി രണ്ടു തരത്തിൽ സംസ്കരിക്കുന്നുണ്ട്. ഒന്ന് വെയിലത്തുണക്കി എടുക്കുന്ന രീതി. മറ്റൊന്ന് പുഴുങ്ങി എടുക്കുന്ന രീതി. raw rice പിന്നൊന്ന് boiled rice . നമുക്കറിയാം നമ്മുടെ ചോറും പുട്ടും ഇഡ്ഡലിയും എല്ലാം വെളുത്തതാണ്. അല്ലെങ്കിൽ മുഴുവനായും റിഫൈൻ ചെയ്തെടുക്കുകയാണ്. പോളിഷ് ചെയ്യുന്നത് പോലെ. റിഫൈൻ ചെയ്യുമ്പോൾ നമുക്ക് അതിന്റെ പ്രധാനപ്പെട്ട ഒരു വസ്തു നഷ്ടപ്പെടുന്നുണ്ട്. അതിന്റെ തവിട് . തവിടിനകത്ത് ഫൈബർ ഉണ്ട്. വൈറ്റമിൻസ് ഉണ്ട്, മിനറൽസ് ഉണ്ട്. ഫൈബർ അഥവാ നാരുകൾക്കു നമ്മുടെ ശരീരത്തിൽ വളരെ പ്രധാനപ്പെട്ട റോൾ ഉണ്ട്. പ്രത്യേകിച്ചും നമ്മുടെ കുടലിൽ താമസിക്കുന്ന ബാക്റ്റീരിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണം എന്ന് പറയുന്നത് ഈ തവിട് ആണ്. വൈറ്റമിൻസും മിനറൽസ് അഥവാ ധാതുക്കളും ഇവയുടെ ഭക്ഷണം ആണ്. തവിട് നീക്കം ചെയ്തു കിട്ടുന്ന വെളുത്ത അരി , ശരിക്ക് പറഞ്ഞാൽ നമ്മുടെ ആരോഗ്യത്തിനു ഒട്ടും നല്ലതല്ല. പലരും നല്ലതു എന്ന് കരുതി രാവിലെ കഴിക്കുന്ന ഇഡ്ഡലി, മൂന്നോ നാലോ സ്പൂൺ പഞ്ചസാര കഴിക്കുന്നതിനു തുല്യമാണ്. അതായത് നമ്മൾ ഒരു നേരം മൂന്നോ നാലോ ഇഡ്ഡലി കഴിച്ചാൽ ഒരു നേരം എട്ടോ പത്തോ സ്പൂൺ പഞ്ചസാര അകത്താക്കിയത് പോലെയാണ്. കാരണം തവിട് കളഞ്ഞ അരി നമ്മുടെ ശരീരത്തിൽ കടന്നാൽ അത് എങ്ങനെയോ ആയിക്കോട്ടെ ചോറായോ അല്ലെങ്കിൽ ഇഡ്ഡലി ആയോ, നമ്മുടെ ഉള്ളിൽ കടന്നാൽ പെട്ടന്ന് തന്നെ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നു. അതിന്റെ ഫലമായി വളരെ പെട്ടന്ന് തന്നെ ബ്ലഡ് ഷുഗർ ലെവൽ കൂടുന്നു. സാങ്കേതികമായി പറഞ്ഞാൽ (Glycemic index) കൂടുന്നു. ഇതിനു പറ്റിയ ഒരു പരിഹാരം എന്ന് പറയുന്നത്, നമ്മുടെ വീട്ടിലെ വെളുത്ത അരി ഒഴിവാക്കുക.പകരം തവിട് കളയാത്ത അരി ഉപയോഗിക്കുക.
ഏതു ധാന്യം കഴിക്കണം, എപ്പോ കഴിക്കണം എന്ന് അറിയാം.
മിക്ക ആൾക്കാർക്കും നിർബന്ധമാണ് ഉച്ചയ്ക്ക് ചോറ് കഴിക്കണം എന്നത്. എങ്കിൽ അത് തവിടോട് കൂടിയ അരിയുപയോഗിച്ചുള്ള ചോറ് ആയിക്കൂടെ. അല്ലെങ്കിൽ രാവിലെ തവിട് കളയാത്ത അരി കൊണ്ടുള്ള പലഹാരം കഴിക്കാം. ബ്രൗൺ കളർ പുട്ട് അല്ലെങ്കിൽ ബ്രൗൺ കളർ അപ്പം അങ്ങനെ തവിടോടു കൂടിയായ ധാന്യം ഒരു ദിവസം ഒരു നേരം കഴിക്കാം. കഴിവതും രാത്രി നേരങ്ങളിൽ പൂർണ്ണമായും ധാന്യങ്ങളുടെ ഭക്ഷണം ഒഴിവാക്കുന്നത് നല്ലതാണ്.
.jpg)
നമ്മൾ സാധാരണ ഉപയോഗിക്കുന്ന മറ്റൊരു ധാന്യമാണ് ഗോതമ്പ് . പ്രത്യേകിച്ച് രാത്രികാലങ്ങളിൽ ചപ്പാത്തി കഴിക്കുന്നത് വളരെയാൾക്കാർക്കു താൽപര്യമാണ്. ഗോതമ്പിലടങ്ങിയിട്ടുള്ള വളരെ പ്രധാനപ്പെട്ട പ്രോട്ടീൻ ആണ് ഗ്ലൂട്ടൻ. ഈ ഗ്ലൂട്ടൻ നമ്മുടെ ശരീരത്തിൽ നിരവധി ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ടു തവിട് കളയാത്ത അരി കൊണ്ടുള്ള ഭക്ഷണം തന്നെയായിരിക്കും നമുക്ക് നല്ലത് . ഒരു കാലത്തു മലയാളികൾ വളരെയധികം ഉപയോഗിച്ചിരുന്ന ചെറു ധാന്യങ്ങൾ ഉണ്ട്. റാഗി , തിന, ചാമ പോലുള്ള ചെറു ധാന്യങ്ങൾ അഥവാ മില്ലറ്റുകൾ. വളരെയധികം ആരോഗ്യകരമായ ധാനങ്ങളുടെ ഒരു കൂട്ടം ആണ് ഈ മില്ലറ്റ്സ്. റാഗി , തിന, ചാമ പോലുള്ളവ കൂടുതലായി ഉപയോഗിക്കുക, കഞ്ഞിയായോ അല്ലെങ്കിൽ പലഹാരങ്ങളിൽ ചേർത്തോ ഉപയോഗിക്കാം. എന്തായാലും ദിവസം ഒരു നേരം മാത്രം അരി പോലുള്ള ധാന്യങ്ങൾ കഴിക്കാം. ഒരു നേരം പച്ചക്കറികൾ മാത്രം കഴിക്കാം . അതുപോലെ ഏതെങ്കിലുമൊരു പഴം കൊണ്ടുള്ള ജ്യൂസ് കഴിക്കാം. ഒരു നേരം ഒരു സൂപ്പ് കഴിക്കാം. ഒരു കൈക്കുമ്പിൾ നട്സ് കഴിക്കാം,നല്ല ശുദ്ധജലം ആവശ്യത്തിന് കുടിക്കാം. ഇതൊക്കെയായാണ് ഒരു ഹെൽത്തി ഫുഡ് എന്ന് പറയുന്നത്.
: കൃഷിജാഗരൺ
ദൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ
ആദ്യത്തെ ബഹുഭാഷാ കാർഷിക മാഗസിൻ

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group