ഏതാണ് ഏറ്റവും നല്ല അരി ? : പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...

ഏതാണ് ഏറ്റവും നല്ല അരി ? : പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...
ഏതാണ് ഏറ്റവും നല്ല അരി ? : പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...
Share  
2025 Mar 06, 04:29 PM
panda  first

ഏതാണ് ഏറ്റവും നല്ല അരി ?

: പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...


പൊതുജനാരോഗ്യനന്മക്ക് വേണ്ടി തവിടു കളയാത്ത അരി ഗോതമ്പ് ചെറുധാന്യങ്ങൾ എന്നിവയെക്കുറിച്ചും അവയുടെ പ്രാധാന്യത്തെ കുറിച്ചും സംസാരിക്കുന്നു യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലരും ന്യൂറോ സയന്റിസ്റ്റും AIMRC ഡയറക്ടറും ആയ പ്രൊഫസർ Dr സുരേഷ് K ഗുപ്തൻ...


നമ്മൾ മലയാളികളുടെ പ്രധാന ആഹാരമാണ് അരി. എന്നാൽ അറിയിലടങ്ങിയിരിക്കുന്ന മനുഷ്യ ശരീരത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നിനെ വിഡ്ഢികളായ നമ്മൾ തിരിച്ചറിഞ് ഉപയോഗപ്പെടുത്തുന്നില്ല.

ഒരു മനുഷ്യശരീരത്തിൽ അത്യാവശ്യം വേണ്ട ഒരു ഘടകമാണ് വിറ്റാമിൻ ബി കോംപ്ലക്സ്. ഇത് ധാരാളം അടങ്ങിയിരിക്കുന്നതു അരിയിലാണ്. 

ഈ അരിയെ നമ്മൾ തവിടു കളഞ്ഞ് വെളുപ്പിച്ചെടുക്കുമ്പോൾ സംഭവിക്കുന്നത് തവിടിലുള്ള ബി 1 തിയാമിൻ ഹൈഡ്രോ ക്ലോറൈഡ് എന്ന ഘടകം പൂർണമായി നഷ്ടപ്പെടുകയാണ്. 

ഈ വിറ്റാമിൻ ആകട്ടെ, തവിടിൽ നിന്നും അല്ലാതെ മറ്റൊരു വസ്തുവിൽ നിന്നും കിട്ടുകയുമില്ല.തവിടുള്ള അരി ഗോതമ്പ് ഓട്സ് ചെറുധാന്യങ്ങൾ (കൂവരക്, തിന, കുതിരവാലി തുടങ്ങിയവ )എന്നിവ കഴിക്കുമ്പോൾ നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ സംവിധാനമായ നാഡീ ഞരമ്പ് രക്ത കുഴൽ സിസ്റ്റത്തിനെ പുറമെയുള്ള ആവരണമായ മൈലിന്റെ ആരോഗ്യത്തിനു തിയാമിൻ അത്യന്താപേക്ഷിതമാണ്. 

മൾട്ടിപ്പിൾ സ്ക്ളീറോസിസ്പോലുള്ള മിക്ക മസ്തിഷ്കരോഗങ്ങളിലും തിയാമിന്റെ അളവ് കുറഞ്ഞു ഈ രക്തക്കുഴലുകളുടെ ആവരണം (അഥവാ ഡീ മൈലിനെഷൻ )നശിച്ചതായി കാണാം. 

മിക്കവാറും ആളുകൾ പൊളീഷ് ചെയ്ത അരിയും മറ്റു ധാന്യങ്ങളുമാണ് ഇപ്പൊൾ ഉപയോഗിച്ച് വരുന്നത് അവിടെയാണ് അപകടവും. 

തവിടോടുകൂടിയ കുറച് അരി ക്ഷീണിച്ചു അവശരായ കോഴികൾക്ക് കഴിക്കാൻ കൊടുത്ത് കുറച്ചു നേരം കഴിഞ്ഞപ്പോ തന്നെ കോഴികൾ ക്ഷീണമൊക്കെ മാറി പൂർവാധികം ശക്തിയോടെ കൊത്തി പ്പെറുക്കി നടക്കാൻ തുടങ്ങി എന്നത് ഞങ്ങൾ ശാസ്ത്രജ്ഞന്മാർ ഈയടുത്ത കാലത്ത് കണ്ടുപിടിച്ചുകഴിഞ്ഞു. തവിടില്ലാത്തധാന്യങ്ങ ൾകഴിക്കുന്നത്‌ കൊണ്ടാണ് പല അപൂർവ മാറാരോഗങ്ങളും ജനിതക വൈകല്യങ്ങളും മനുഷ്യരിൽ പെരുകുന്നത് എന്ന് ഈ മേഖലയിൽ മുപ്പത് വർഷമായി ഗവേഷണം നടത്തുന്ന ഒരാളെന്ന നിലയിൽ എനിക്ക് ആധികാരികമായി പറയാൻ കഴിയും.

സാമ്പത്തിക ലാഭം നോക്കി അരി ഗോതമ്പ് ഓട്സ് എന്നിവയെല്ലാം തവിടു കളഞാണ് ഉപയോഗിക്കുന്നത്. സർക്കാർ സംവിധാനമായ റെഷൻ കടകളിൽ പോലും വെളുത്ത അരിയാണ് പലപ്പോഴും വിതരണം ചെയ്യുന്നത്. ഇത് കാലക്രമേണ മനുഷ്യ വംശത്തിന് നാശഹേതുവായി തീരും എന്നതിൽ സംശയമില്ല.. തവിടുള്ള ധാന്യങ്ങളെ വിതരണം ചെയ്യാവൂ എന്ന് ഗവണ്മെന്റ്നോട് പറഞ്ഞിട്ടും നിർഭാഗ്യ വശാൽഎന്തോ അത് നടപ്പിലാക്കുന്നില്ല.ഗോതമ്പുമില്ലുടമകൾക്ക് ഉമിയും തവിടും തിരിക്കുന്നത് വഴി കനത്ത സാമ്പത്തിക ലാഭമുണ്ട്. ആയതിനാൽതന്നെ ഈ ലോബി തവിടുള്ള ധാന്യംകൊടുക്കുന്നതിനു സർക്കാരിനെ പ്രോത്സാഹിപ്പിക്കില്ല.

അവർക്കു മാനുഷികആരോഗ്യം ഒരു പ്രശ്നമേയല്ല.

തവിടിൽ നിന്നും എടുക്കുന്നതാണ് തവിടെണ്ണ.തവിടെണ്ണക്ക് മാർക്കറ്റിൽ നല്ല ഡിമാൻടുണ്ട്. കാരണം തവിടെണ്ണഉത്പാദിപ്പിക്കണമെങ്കിൽ ഒരു വലിയ കൃഷി തോട്ടം തന്നെ . ആവശ്യമായിവരും.

തവിടു കഴിക്കുന്നത് മൂലം നമ്മുടെ കേന്ദ്ര നാഡീ വ്യവസ്ഥക്കും സുഷുംന നാഡിക്കും നല്ല ആരോഗ്യം ലഭിക്കുന്നു.മാത്രമല്ല മനുഷ്യ ശരീരത്തിലെ ഒൻപത് സിസ്റ്റവും എൻപത് അവയവങ്ങളും ശെരിയായി തന്നെ നന്നായി പ്രവർത്തിക്കുന്നു.

 നമ്മുടെ ആമാശയം ചെറുകുടൽ വന്കുടൽ അടങ്ങുന്ന ദഹന വ്യെവസ്‌ഥയും നന്നായി തന്നെ പ്രവർത്തിക്കുന്നു. ബേക്കറി സാധനങ്ങളും കൃത്രിമഭക്ഷണങ്ങളും തവിടില്ലാത്ത ധാന്യങ്ങളും കഴിക്കുന്നതാണ് കേരളത്തിലെ കാൻസർപോലുള്ള മാരക രോഗങ്ങൾക്ക് കാരണമെന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്.

ഇന്ത്യയിൽ തന്നെഏറ്റവും കൂടുതൽ പടരുന്നത് പ്രത്യേകിച്ച് ബ്രെസ്റ്റ് ക്യാൻസർ, ആമാശയ ക്യാൻസർ, പ്രൊസ്റ്റേറ്റ് ക്യാൻസർ, ലങ്സ് ക്യാൻസർ, ബ്രെയിൻ ഗ്ലയോമ അഥവാ മസ്തിഷ്ക ക്യാൻസർ(ഇത് ഏറ്റവും കൂടുതൽ കേരളത്തിലും )എന്നിവയാണ്.ഇതിനു പ്രധാന കാരണം തവിടില്ലാത്ത അരിആഹാരവും കൃത്രിമ ഭക്ഷണ രീതിയുമാണ്. പക്ഷെ എല്ലാവരുടെയും നിലനിൽപിന് വേണ്ടി തൊഴിലില്ലായ്മ ഭയം എന്നിവ ഓർത്ത് ഇതൊക്കെ രഹസ്യമായി വെക്കാൻ നിർബന്ധിതമായിരിക്കുന്നു.

നമ്മുടെ രാജ്യത്തിന്റെ അവസ്ഥ അതാണ്‌. നൂറ്റിനാൽപതിയഞ്ചു കോടി ജനങ്ങൾഅധിവസിക്കുന്ന ഭാരതത്തിൽ മനുഷ്യാവകാശം മാനിച്ചുകൊണ്ട് അവരുടെ ആരോഗ്യത്തിനു വേണ്ടി പറയാതിരിക്കാനും നിവൃത്തിയില്ല. തവിടു കളയാത്ത ധാന്യങ്ങൾ,നല്ല മണ്ണിലുണ്ടാകുന്ന ഇലവർഗ്ഗങ്ങൾ പച്ചക്കറികൾ, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ കഴിക്കുക. കൂടാതെ വനവാസികളയ ആദിവാസികൾ ഉത്പാദിപ്പിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കാട്ടരികൾ എന്നറിയപ്പെടുന്ന മുളയരി, തിന, കുതിരവാലി, കോറ, കമ്പ് എന്നിവയും ഭക്ഷണത്തിൽ ഉൾപെടുത്തുക. ഇതുവഴി മൾട്ടിപ്പിൾ സ്ക്ളീറോസിസ് സെരെബ്രൽ പാൽസി, ബെറി ബെറി, പേലേസസ് മാസ് മേക്കർ ഡിസീസ്, ഗില്ലെൻ ബാരി സിന്ധ്രം തുടങ്ങീ ഇന്ന് രാജ്യം മുഴുവൻ പടരുന്നമിക്കവാറും രോഗങ്ങളുടെ ഒരു പ്രധാന കാരണം നമ്മുടെ ആഹാരരീതി തന്നെയാണ്..

ഒരിക്കൽ കൂടി പറയട്ടെ ബി കോംപ്ലക്സ് ലെ ബി 1 തിയാമിൻ റിബോ ഫ്ലാവിൻ എന്നിങ്ങനെയുള്ളവ തവിടിൽ നിന്നും മാത്രമേ ലഭ്യമാവുകയുള്ളു.ആയതിനാൽ തവിടില്ലാത്ത അരി ഗോതമ്പ് ഇവ ഉപയോഗിക്കുകയെ അരുത്..

ഒരു മനുഷ്യന്റെ ഏറ്റവും വലിയ സമ്പത്ത് എന്ന് പറയുന്നത് ആരോഗ്യമുള്ള നാഡീ ഞരമ്പുകളാണ്. ഇത് തളർന്നു പോയാൽ പിന്നെ മനുഷ്യൻ ശവമായി.. പിന്നീട് അവൻ ലിവിങ് ഡെത്തിലായി പോകുന്നു.

 സമ്പത്തീക നേട്ടം ഓർത്ത് ജീവനെ തന്നെ അപകടത്തിലാക്കുന്ന മാറാരോഗങ്ങൾ വരാതിരിക്കാൻ ഓർഗാനിക് ഭക്ഷണ രീതി തെരഞ്ഞെടുക്കുകയും, പ്രകൃതിലേക്ക് മടങ്ങി, പ്രകൃതി ഭക്ഷണങ്ങൾ കഴിച്ച്, പ്രകൃതിയെ സ്നേഹിച്ചും ജീവിക്കണമെന്ന് അപേക്ഷിക്കുന്നു. കൃത്രിമ ഭക്ഷണം വർജിക്കുന്നതിനൊപ്പം തെറ്റായ രീതിയിൽ മായം കലർത്തിയ ഭക്ഷണം വിറ്റഴിക്കുന്നവരെഒറ്റപ്പെടുത്തുകയും ചെയ്യുക. അതുവഴി അഴിമതികാണിക്കുന്നവരെയും....

ആരോഗ്യമാണ് സമ്പത്ത് . ആരോഗ്യമുള്ള ജനതയാണ് രാഷ്ട്രത്തിന്റെ സമ്പത്ത് . എന്നത് എപ്പോഴും ഓർക്കുക.

ലോക സമസ്ത സുഖിനോ ഭവന്തു....



തയ്യാറാക്കിയത്..

ജുബൈദത് ബീവി S

കൊല്ലം.അങ്കണവാടി ടീച്ചർ.

BR അംബേദ്കർ അവാർഡ് വിന്നർ 2024 6TT

brown-rice-pauch_20250303_115537_0000_page-0001_1741258430

കാവ്യസൗഹൃദം - രവീന്ദ്രൻ കൊടക്കാട്

https://www.youtube.com/watch?v=Il5Ke59_ozU


കാർഷികവൃത്തി ഒരു കലയാക്കി മാറ്റിയ സാംസ്ക്കാരിക പ്രവർത്തകൻ - രവീന്ദ്രൻ കൊടക്കാടിൻ്റെ ജീവിത വഴികളിലൂടെ


Directed by: VINOD ALANTHATTA

Concept: VINOD ALANTHATTA

Program Coordinator: RAJEEVAN KARINGATT

Editing : PRASANTH KAYYUR

Cinematographer: DIJESH PATTODE & VISHNU BALAKRISHNAN

Graphics : JITHIN KARIVELLUR

Poster : VISHNU BALAKRISHNAN

kadali3
whatsapp-image-2025-03-05-at-22.19.47_f7383538

മികച്ച അമരപന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാർഡുകൾ കരസ്ഥമാക്കി. 


വടകര l: കാർഷികമേഖലയിൽ സാമൂഹ്യ ഇടപെടൽ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വീട്ടുവളപ്പിലെ ഇടവിളകൃഷി പ്രോൽസാഹിപ്പിക്കുന്നതിനായി മഹാത്മദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച വീട്ടുമുറ്റങ്ങളിലും വിദ്യാലയങ്ങളിലും അമരപന്തൽ മത്സരത്തിൽ ചോറോട് കുരിയാടിയിലെ പുഴക്കര രഞ്ജിത്ത്ബാബു പുഴക്കലും, അറക്കിലാട് ജെ. ബി. സ്കൂളും മികച്ച പന്തലിനുള്ള പതിനായിരം രൂപയുടെ കാഷ് അവാർഡുകൾ കരസ്ഥമാക്കി. 

അംബിക ടീച്ചർ 'ദിൽ'വീരഞ്ചേരി വടകര, 

അലൈന സത്ഗമയ വടകര, 

ഗിരീഷ് എടത്തിൽ പുതുപ്പണം, 

ഹേമന്ത് ശ്രീനാരായണസദനം പുതുപ്പണം 

എന്നിവർക്ക് പ്രോൽസാഹന സമ്മാനങ്ങളും നൽകും

 

panthal_1741261998

കഴിഞ്ഞ വർഷത്തെ മത്സരത്തിൽ മികച്ച പന്തലിനുള്ള കാഷ് അവാർഡ് കരസ്ഥമാക്കിയ സുജാരാമകൃഷ്ണനും വടകര വെസ്റ്റ് ജെ.ബി.സ്കൂളിനും 

ഈ വർഷവും നല്ലനിലയിലുള്ള അമരപന്തലൊരുക്കിയതിന് പ്രത്യേക സമ്മാനവും നൽകും.

എൻ.കെ.അജിത്കുമാർ

ജനറൽസെക്രട്ടറി


SAMUDRA
SAMUDRA
MANNAN
kodakkadan
AYUR
THANKACHAN
kodkkasda rachana
koda

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

mannan
SAMUDRA NEW