
മാനവ സേവയാണ്
മാധവസേവ
: ജുബൈദത്ത് ബീവി ,കൊല്ലം
ഡോക്ടർ എന്ന് പറയുമ്പോൾ തന്നെ എന്റെ മനസ്സിലേക്കു ആദ്യം ഓടിയെത്തുന്ന ആൾ ഞങ്ങളുടെ ചെറിയ ഗ്രാമത്തിലെ ആയുർവേദ ഡോക്ടർ ശ്രീ അനിൽകുമാർ അവർകളാണ്. നാട്ടുകാർ അദ്ദേഹത്തെ സ്‌നേഹദരവോടെ വിളിക്കുന്നത് കുഞ്ഞനിഡോക്ടർ എന്നാണ്..
44 വർഷമായി ഞങ്ങളുട ഗ്രാമത്തിലും അയൽ ഗ്രാമത്തിലുമായി ചെറിയ ഓരോ ക്ലിനിക് തുറന്ന് ആതുര സേവനം നടത്തുന്ന പ്രിയപ്പെട്ട ഡോക്ടർ.പറ്റുന്ന സമയം വീട്ടിലും രോഗികളെ നോക്കുന്ന ഇദ്ദേഹം ഒരാളിൽ നിന്നും ഇന്ന് വരെയും കൻസൽട്ടിങ് ഫീസ് വാങ്ങിയിട്ടില്ല....
തീരെ പാവപ്പെട്ടവരെങ്കിൽ കയ്യിലുള്ള മരുന്നു കൊടുക്കുന്നത് കൂടാതെ മെഡിക്കൽ സ്റ്റോറിൽ നിന്നും സൗജന്യമായി കൊടുക്കണമെന്ന പ്രത്യേക കുറിപ്പും കൊടുത്തു വിടുന്നു..
*മാനവ സേവയാണ് മാധവസേവ * എന്ന് ഉറച്ചു വിശ്വസിക്കുകയും, പ്രവർത്തിക്കുകയും ചെയ്യുന്ന മനുഷ്യൻ...

പിന്നെയും പല ഡോക്ടർമാരെയും കണ്ടിട്ടുണ്ടെങ്കിലും ഇതേ സ്വഭാവഗുണം(ഇതിനുമപ്പുറം എന്ന് )മറ്റൊരാളിൽ കണ്ടത് പാലക്കാട് മംഗലാം കുന്നിലെ AIMRC തലവൻ DR സുരേഷ് K ഗുപ്തനിലാണ്..
ഏതാണ്ട് 34 ഓളം DEGREE കളും, പല സ്ഥാപനങ്ങളുടെയും CHIEF എന്ന പദവിയുംഒക്കെ ഉണ്ടായിട്ടും അതൊന്നും തന്റെ തലയിൽ കയറ്റി വെക്കാതെ എനിക്കൊരറിവുമില്ല, ഞാൻ എളിയവരിൽ എളിയവൻ എന്ന് പറഞ്ഞു കൊണ്ട് വളരെ താഴെ തട്ടിലുള്ളവരോട് പോലും സർ /മാഡം എന്ന് സംബോധന ചെയ്ത് സംസാരിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും, അതിനു പരിഹാരമുണ്ടാകാൻ അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന വളരെയധികം വിനയത്തോടെ, അതിലേറെ ആദരവോടെ മറ്റുള്ളവരോട് ഇടപഴകുന്ന ഡോക്ടർ.അറിവ് കൂടുംതോറും വിനയവും കൂടണം എന്ന് ശഠിക്കുന്നമനുഷ്യൻ.... സൂര്യന് കീഴെയുള്ള ഏത് വിഷയത്തിലും, എല്ലാ വേദങ്ങളിലും അപാരമായ ആഴത്തിലുള്ള അറിവ് നേടിയ ആൾ.....
MBBS മാത്രം പഠിച്ചിറങ്ങിയ ഒരു ഡോക്ടർടെ പത്രാസ്സ് എത്ര മാത്രം ഉണ്ടെന്ന് കാണുമ്പോ അവരോട് പറയാൻ ഒന്നേ ഉള്ളു. ഇവരെ പ്പോലെ യുള്ള ഡോക്ടർസിനെ മാതൃക യാക്കുക...



വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group