
ഫെബ്രുവരി 27 ദേശീയ പ്രോട്ടീൻ ദിനം
: പ്രൊഫസർ ഡോ : സുരേഷ് കെ ഗുപ്തൻ AIMRC ഡയറക്ടർ
(അന്താരാഷ്ട്ര സമാധാനസംഘടനാ സെക്രട്ടറി ജനറൽ..)
ജനങ്ങളിൽ പ്രൊടീന്റെ അഭാവം മൂലമുണ്ടാകുന്ന രോഗങ്ങളെ കുറിച്ചുള്ള അവബോധം നൽകുന്നതിനുള്ള ദിനമായി(വൈദ്യ ശാസ്ത്ര രംഗത്ത് ഈ ദിനത്തിന് ഏറെ പ്രാധാന്യമുണ്ട്).ആചരിക്കുന്ന ഇന്നേദിവസം ഇക്കാര്യത്തിൽ ആഴത്തിൽ ഗവേഷണം നടത്തിയിട്ടുള്ള AIMRC ഡയറക്ടറും, ന്യൂറോ സയന്റിസ്റ്റുമായ പ്രൊഫസർ( Dr)സുരേഷ് K ഗുപ്തൻ പറയുന്നു.....
ഒരു മനുഷ്യന്റെ ശരീരത്തിൽ പ്രോടീൻ കുറഞ്ഞാൽ ആ മനുഷ്യൻ ജീവച്ഛവമായിമാറുന്നു.
പ്രോട്ടീൻ ന്റെ അളവ്ശരീരത്തിൽ കുറയുമ്പോൾ ഉണ്ടാകുന്ന മാറാ രോഗങ്ങളാണ് ക്വാഷിയോർക്കർ, മരാസ്മസ് തുടങ്ങിയവ.
പ്രോട്ടീൻ കുറഞ്ഞു ജനിക്കുന്ന കുട്ടികൾ ഉടൻ തന്നെ മരണത്തിനിരയാകുന്നു. ലോകത്ത് നൂറിൽ ഇരുപത് കുട്ടികൾ വരെ ഇങ്ങനെ മരണപ്പെടുന്നുണ്ട്.ശരീരത്തിന്റെ ഏത് ഭാഗത്ത് പ്രോട്ടീന്റെ അൽബുമിൻ കുറഞ്ഞാലും ആ ഭാഗത്തു നീർകെട്ട് ഉണ്ടാവും, മസ്തിഷ്കതിലടക്കം ഇതിനെ ബോഡി എലിമ
എന്ന് പറയുന്നു.ഏതൊരു ശരീരഭാഗത്തും ഈ അവസ്ഥ ഉണ്ടാകും.കുട്ടികളിലുണ്ടാകുന്ന ഹൈപ്പർ ആക്ടിവിറ്റിക്ക് ഒരു പ്രധാന കാരണക്കാരൻ പ്രോട്ടീന്റെ കുറവാണ്.വലിയവരിലെങ്കിൽ
വയറിളക്കം, അമിതമായ ക്ഷീണം, ലൈംഗീക ശേഷി ക്കുറവ് വരെ ഇത് മൂലം ഉണ്ടാകുന്നു.
പ്രകൃതി യിലെ ഏറ്റവും വലിയ പ്രോടീൻ സ്രോതസ്സുകൾ കടല പരിപ്പ് വർഗ്ഗങ്ങൾ ബദാപരിപ്പ് നിലക്കടല തുടങ്ങിയിട്ടുള്ളവയിലാണ്. മാംസഹാരത്തിലുള്ളതാകട്ടെ കോഴി കാട ആട്, പന്നി തുടങ്ങിയവയിലുമാണ്.
ഒരു മനുഷ്യന്റെ ശാരീരിക മാനസിക ആരോഗ്യം പ്രോട്ടീനുമായി ബന്ധപ്പെട്ട് കിടക്കുന്നു.
എന്നിരിക്കിലും മാംസ്യാഹാരത്തെ ശാസ്ത്രജ്ഞരായ ഞങ്ങൾ പ്രോത്സാഹിപ്പിക്കാറില്ല. കാരണം ഇവയിലെ ഹോർമോൺ മനുഷ്യ ശരീരത്തിൽ ചെല്ലുമ്പോൾ പലരും ലൈംഗീക വൈകൃതങ്ങൾക്കടിമയാകുന്നുഎന്ന് ഞങ്ങൾ കണ്ടെത്തിയിട്ടുണ്ട്..
ആയതിനാൽ ബ്രോയ്യ്ലർ ചിക്കൻ ബീഫ് പൊറോട്ട എന്നിവ പൊതുവിൽ പ്രോത്സാഹിപ്പിക്കുന്നില്ല.പ്രോട്ടീൻ കുറയുമ്പോൾ ഒരു മനുഷ്യന് കാഴ്ച്ച ശക്തി യടക്കം നഷ്ടപ്പെടുകയും ജീവനുള്ള ശവമായി മാറുകയും ചെയ്യുന്നു.
ആയതിനാൽ പ്രോടീൻ കുറഞ്ഞാൽ പ്രകൃതി ദത്ത ഭക്ഷണങ്ങളിലേക്ക് പോവുക. പ്രകൃതി നിയമങ്ങൾ അനുസരിക്കുക. ഇലക്കറികൾ പച്ചക്കറികൾ എന്നിവ പകുതി മാത്രം വേവിച്ചു ആഹാരത്തിൽ ഉൾപ്പെടുത്തുക. ശുദ്ധമായ കിണർവെള്ളം ധാരാളം ചൂടാക്കാതെ കുടിക്കുക. എട്ടു മണിക്കൂർ വരെ ശാന്തമായി ഉറങ്ങുക. കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക. എന്നിവയാണ് പ്രൊടീന്റെ ആഗീരണത്തിന് സഹായിക്കുന്നത്.
ഫോളിക് ആസിഡ്, അയഡിന്, കാൽസ്യം മാഗ്നീഷ്യം തുടങ്ങി മറ്റു പ്രധാനപ്പെട്ട മൂലകങ്ങളും ജീവകങ്ങളും ശരീരത്തിൽ ആഗീരണം ചെയ്യാൻ പറ്റാത്ത അവസ്ഥയും പ്രോട്ടീൻ കുറവ് മൂലം ഉണ്ടാകുന്നു..അതിനാലാണ് പ്രോട്ടീൻ കുറഞ്ഞാൽ ഒരു മനുഷ്യൻ ജീവച്ഛവമാകുന്നു എന്ന് ആദ്യം പറഞ്ഞത്.
അതുകൊണ്ടാണ് പ്രോട്ടീൻ ദിനത്തിന് ഇത്രയധികം പ്രാധാന്യവും.....
ആയതിനാൽ എല്ലാവരും പ്രോട്ടീൻ നല്ല കൊഴുപ്പ് കാർബൊ ഹൈഡ്രറ്റ് അടങ്ങിയ നല്ല ഭക്ഷണം ധാരാളം കഴിക്കുക. എന്നാൽ അമിത കാർബൊ ഹൈഡ്രട്ട് ഭക്ഷണം ഒഴിവാക്കുകയും വേണം. അത് നിങ്ങളെ പ്രമേഹത്തിലേക്ക് നയിക്കും. തവിടുള്ള ഭക്ഷണം, കോറ ചാമ ചോളം കമ്പ് തിന കുതിരവലി മുളയരി തുടങ്ങിയ ചെറുധാന്യങ്ങൾ ഭക്ഷണമാക്കുക.
എല്ലാ മനുഷ്യരും സുഖത്തിലും സമാധാനത്തിലും വസിക്കട്ടെ. ആശുപത്രിവാസം കഴിവതും ഒഴിവാക്കി ജീവിക്കാൻ പ്രകൃതി യിലേക്ക് മടങ്ങുക. പ്രകൃതി നിയമങ്ങൾ പാലിച്ചു കൊണ്ട് കൃത്രിമ ഭക്ഷണങ്ങൾ ഒഴിവാക്കി ജീവിക്കുക.
അസുഖം വരുമ്പോൾ ധാർമിക മൂല്യങ്ങളെ മുറുകെ പിടിക്കുന്ന നല്ല ഡോക്ടർമാരെ ക്കണ്ടു ചികിത്സ തേടുക...
മെഡിക്കൽ രംഗം മേടിക്കൽ രംഗമായി മാറിയിരിക്കുന്നു എന്നത് മറക്കാതിരിക്കുക. ലോകാ സമസ്താ സുഖിനോ ഭവന്തു. എല്ലാവർക്കും മംഗളം നേരുന്നു....

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group