
അമിതവണ്ണം ;
പ്രകൃതിയിലേക്ക് മടങ്ങുക..
: പ്രൊഫസർ ഡോ : സുരേഷ് കെ ഗുപ്തൻ AIMRC ഡയറക്ടർ
(അന്താരാഷ്ട്ര സമാധാനസംഘടനാ സെക്രട്ടറി ജനറൽ..)
ഇക്കഴിഞ്ഞ ദിവസം ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി യുടെ മാൻ കി ബാത്ത് പരിപാടിയിൽ മനുഷ്യരുടെ അമിതവണ്ണം കുറക്കുന്നതിനായി ബോധവൽക്കരണം നടത്തുന്നതിന് ഇന്ത്യയിലെ പല പ്രമുഖരെയും അംബാസ്സാഡർ ആയി തെരഞ്ഞെടുത്ത കൂട്ടത്തിൽ

കേരളത്തിൽ നിന്നും നടനവിസ്മയജേതാവ് ശ്രീ മോഹൻ ലാൽ അവർകളെയും തിരഞ്ഞെടുത്തിരിക്കുന്നു. അതിൽ സന്തോഷം രേഖപ്പെടുത്തുന്നു...
പൊണ്ണതടിയേ കുറിച്ച് AIMRC ഡയറക്ടറും ന്യൂറോ ഗവേഷകനുമായ പ്രൊഫസർ (Dr) സുരേഷ് K ഗുപ്തൻ പറയുന്നു....
ഭാരതത്തിൽ ഏകദേശം മുപ്പത്തിയഞ്ചു കോടിയിലെറേപ്പേർ അമിതവണ്ണത്താൽ ബുദ്ധിമുട്ടുന്നുണ്ട്.
അതായത് 10 പേരെ എടുത്താൽ അതിൽപലപ്പോഴും നാലുപേർ, അല്ലെങ്കിൽ മൂന്ന് പേര് തീർച്ചയായും പൊണ്ണതടിയുള്ളവരാണ്..
ഹൃദരോഗം, എന്ടോ ക്രൈൻ ഡെസോർഡർ, മാനസീക പ്രശ്നം ഒപ്പം വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ അഥവാ വിവാഹം കഴിച്ചാൽ പുതുതലമുറയെ സൃഷ്ടിക്കാൻ കഴിയാത്ത അവസ്ഥ എന്നിങ്ങനെ ചില അപൂർവ മാറാരോഗങ്ങളുടെയും മൂലകാരണം അമിത വണ്ണമാണ്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി പറയുന്നു എണ്ണയുടെ ഉപയോഗം കുറക്കണമെന്ന്.
അതേ സർ ശെരിയാണ്.ഇന്നിവിടെ ലഭ്യമാകുന്ന 60% എണ്ണകളും മായം കലർന്നതാണ്.നീണ്ട ഇരുപത്തിയഞ്ചു കൊല്ലത്തെ ഗവേഷണത്തിൽ മനസ്സിലായ കാര്യം ലോകജനതയോടുവെളിപ്പെടുത്തുകയാണ്.
മനുഷ്യ ശരീരത്തിലെ ഒൻപത് വ്യവസ്ഥയിലെ ഏറ്റവും പ്രധാനമായ ഒരു സിസ്റ്റം ആണ് എന്ടോക്രൈൻ സിസ്റ്റം.ഒൻപതു ഗ്രന്ധികളും
അന്പത്തിയഞ്ചോളാംഹോർമോൺ ഉൽപാദിപ്പിക്കപ്പെടുന്ന ഒരു വലിയ അത്ഭുതമാണ് മനുഷ്യ ശരീരം. അതിൽ കരളിലുള്ള IGF 1 എന്ന് ഞങ്ങൾ ശാസ്ത്രജ്ഞർ പേരിട്ടിരിക്കുന്ന ഈ ഹോർമോൺ അധികമാകുമ്പോഴാണ് ശരീരം വണ്ണിക്കാൻ തുടങ്ങുകയും പൊണ്ണതടിയായി മാറുകയും ചെയ്യുന്നത്. IGF 1 എന്ന ഹോർമോൺ അധികമായി കൂടുന്നത് പതിനഞ്ചു പ്രധാന പ്പെട്ട മൂലകങ്ങളിൽ ഒന്നായ സെലീനിയം എന്നതിന്റെ കുറവാണെന്നും ഒപ്പം തൈരോയിഡ് ഗ്രന്തിയുടെ പ്രവർത്തനമില്ലായ്മയുമാണെന്ന് ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു.
ഇതിന്റെയൊക്കെ മൂലകാരണമെന്ന് പറയുന്നത് തെറ്റായ ഭക്ഷണരീതിയും, വ്യായാമകുറവും, ശെരിയായ ഉറക്കം കിട്ടാത്തതും,ചീത്ത യായ എണ്ണകളുടെ ഉപയോഗവുമാണ്.. ഈ പഠന റിപ്പോർട്ട് ലോകത്തു എല്ലാ ജർനലുകളിലും പ്രസിദ്ധീകരിച്ചു എങ്കിലും ഭാരതത്തിലെ ഡോക്ടർ മാർ ഇത് അംഗീകരിക്കാത്തത് കൊണ്ട് അവരിപ്പോഴും ബാടിയാട്രിക് സർജറി, ഡയറ്റ് പ്ലാൻ, യോഗ, മെഡിറ്റേഷൻ തുടങ്ങിയവ മാത്രമേ പ്രിസ്ക്റൈബ് ചെയ്യുന്നുള്ളൂ. ഇതൊന്നും ശരിയല്ല എന്നല്ല പറഞ്ഞു വരുന്നത്. മറിച് ശെരിയാണ് താനും. എന്നാൽ ഇതിന്റെയൊക്കെ മൂലകരണത്തിന്റെ മൂലകാരണം കണ്ടെത്തി ചികിത്സാ വിധി നിർണയിക്കാത്തതിനാൽ 80% വരുന്ന ഡോക്ടർ മാരും മനുഷ്യരെ വഴിതെറ്റിക്കുന്നു.ലക്ഷണങ്ങൾക്കാണ് അവർ ചികിത്സകൊടുക്കുന്നത്. ആയതിനാൽ തന്നെ ഒരു ശാശ്വത പരിഹാരം രോഗിക്ക് കിട്ടുന്നുമില്ല..
മനുഷ്യ ശരീരതിന്റെ ഹോർമോൺ ഇമ്പാലൻസിനു ഈ മൂലകങ്ങളും (അയഡിന്സെലീനിയം) വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം കഴിക്കുകയും, പ്രകൃതി യിലേക്ക് മടങ്ങുകയും, ചിട്ടയായ ജീവിതംനയിക്കുകയും മായം കലർന്ന എണ്ണകൾ ഒഴിവാക്കുകയും ചെയ്യുക എന്നുള്ള താണ് പ്രതിവിധി..
എണ്ണകളിൽ ഏറ്റവും മികച്ചത് ഒലിവ് ഓയിൽ ആണ്. കടുകെണ്ണ തവിടെണ്ണ വെളിച്ചെണ്ണ ആല്മണ്ട് ഓയിൽ നല്ലെണ്ണ പമൊയിൽ എന്നിവയാണ് യഥാക്രമം വരുന്നത്.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി യുടെ ഈ ഉദ്യമത്തെ അഭിനന്ദിക്കുന്നു. എന്നാൽ ഉത്തരവാദിത്തസ്ഥാനത് ഇരിക്കുന്ന ഒരാളെന്ന നിലയിൽ ശാസ്ത്രം പഠിക്കാതെ പറയാതെ പ്രവർത്തിക്കുമ്പോൾ അപകടം ഉണ്ടെന്നു ഓർമപ്പെടുത്തുന്നു....
മനുഷ്യ നന്മക്ക് വേണ്ടി ഒരിക്കൽ കൂടി പ്രാർത്ഥിച്ചുകൊണ്ട് പറയട്ടെ പ്രകൃതി ഇല്ലെങ്കിൽ മനുഷ്യരില്ല. ആയതിനാൽ പ്രകൃതിയെന്ന വലിയ സർവകലാശാലയെ സംരക്ഷിക്കുക, പ്രകൃതിയിലേക്ക് മടങ്ങുക.... ലോക സമസ്ത സുഖിനോ ഭവന്തു.....


.jpg)

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group