
അമിതവണ്ണത്തിനെതിരെ പ്രചാരണം: മോഹൻലാൽ ഉൾപ്പടെ 10 സെലിബ്രിറ്റികളെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂദൽഹി: അമിത വണ്ണത്തിനെതിരായ പ്രചാരണത്തിന് മോഹൻലാൽ ഉൾപ്പടെയുള്ള രാജ്യത്തെ പ്രമുഖരായ സെലിബ്രിറ്റികളെ നാമനിർദേശം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് അമിത വണ്ണമുള്ളവരുടെ എണ്ണം കൂടുന്നുവെന്നും ഈ അവസ്ഥയെ എതിർക്കാനായി ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറക്കാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
ആരോഗ്യമുള്ള രാജ്യത്തിന് അമിതവണ്ണം വെല്ലുവിളിയാണെന്ന പ്രധാനമന്ത്രി നേരത്തെ മൻകിബാത്തിൽ നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമിതവണ്ണത്തിന് എതിരായ പ്രചാരണത്തിനായി രാജ്യത്തെ സെലിബ്രിറ്റികളായ പ്രമുഖരെ പ്രധാനമന്ത്രി നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള, വ്യവസായി ആനന്ദ് മഹീന്ദ്ര, ഗായിക ശ്രയ ഘോഷാൽ, സുധാ മൂർത്തി, അഭിനേതാവ് ആർ മാധവൻ,ഭോജ്പുരി ഗായകനും നടനുമായ നിരാഹുവ, ഷൂട്ടിംഗ് ചാമ്പ്യൻ മനു ഭേക്കർ, ഭാരോദ്വഹന താരം മീരാഭായ് ചാനു, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി, ബിജെപി നേതാവ് ദിനേഷ് ലാൽ യാദവ്
എന്നിവരുൾപ്പടെ പത്ത് പേരാണ്പട്ടികയിൽ ഇടംനേടിയിരിക്കുന്നത്.
ഭക്ഷണത്തിൽ എണ്ണയുടെ ഉപയോഗം കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും അമിതവണ്ണത്തിനെതിരായ പോരാട്ടം ശക്തിപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
. ഭക്ഷണത്തിൽ എണ്ണയുടെ അളവ് കുറയ്‌ക്കണമെന്ന് ഞായറാഴ്ച തന്റെ മൻ കി ബാത്ത് പ്രസംഗത്തിൽ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group