
റാന്നി: സർക്കാർ ആശുപത്രികളിൽ കൂടുതൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമ്പോൾ അതിനനുസരിച്ച് ഏറ്റവും മെച്ചപ്പെട്ട സേവനം സാധാരണക്കാർക്ക് ലഭ്യമാക്കണമെന്ന് ആരോഗ്യ വകുപ്പുമന്ത്രി വീണാ ജോർജ് പറഞ്ഞു. റാന്നി താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്കിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സർക്കാരിന്റെ നയമനുസരിച്ച് സൗകര്യങ്ങൾക്കനുസരിച്ചുള്ള സേവനം ജനങ്ങളിലെത്തിക്കാനാവുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ജീവനക്കാർ ഉറപ്പ് വരുത്തണം. നിലയ്ക്കലിൽ പുതിയ ആശുപത്രിക്കായി 7.5 കോടി അനുവദിച്ചതടക്കം റാന്നി നിയോജകമണ്ഡലത്തിൽ ആരോഗ്യമേഖലയിൽ 50 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. രാജ്യത്ത് ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനം കേരളമാണ്. 1600 കോടി രൂപയാണ് ഒരുവർഷം സൗജന്യചികത്സയ്ക്കായി സംസ്ഥാനം ചെലവഴിക്കുന്നത്. കേന്ദ്രസർക്കാർ നൽകുന്നത് 138 കോടി രൂപ മാത്രമാണ്. എല്ലാ ആശമാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരുവർഷം അഞ്ച് ലക്ഷം രൂപയുടെ ചികിത്സാ ഇൻഷുറൻസ് പരിരക്ഷ സർക്കാർ ഉറപ്പാക്കി. സംസ്ഥാനത്ത് ആരോഗ്യ കേന്ദ്രമില്ലാത്ത പഞ്ചായത്തുകളുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇത്തരം പഞ്ചായത്തുകളിൽ ആരോഗ്യകേന്ദ്രം ആരംഭിക്കുമ്പോൾ റാന്നി, കോഴഞ്ചേരി പഞ്ചായത്തുകളെ തീർച്ചയായും പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രമോദ് നാരായൺ എം.എൽ.എ. അധ്യക്ഷത വഹിച്ചു. ആശുപത്രിക്കായി ആംബുലൻസ് വാങ്ങുന്നതിനായി 20 ലക്ഷം രൂപ അനുവദിക്കുമെന്ന് എം.എൽ.എ. അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം, മുൻ എം.എൽ.എ. രാജു ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്' കെ.എസ്.ഗോപി, ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻ്റുമാരായ കെ.ആർ.പ്രകാശ്, ബിന്ദു റെജി, ഉഷാ ഗോപി, ഡി.എം.ഒ. ഡോ. എൽ.അനിത കുമാരി, ആശുപത്രി സൂപ്രണ്ട് ലിൻഡ ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജേക്കബ് സ്റ്റീഫൻ, കോമളം അനിരുദ്ധൻ, നയനാ സാബു, ഗ്രാമപ്പഞ്ചായത്തംഗം സന്ധ്യാദേവി, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്. ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group