
മലപ്പുറം വർധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കാനും ആരോഗ്യകരമായ ഭക്ഷണശീലം വളർത്താനുമായി 'ഹെൽത്തി പ്ലേറ്റ്' പദ്ധതിയുമായി ജില്ലാ ഭരണകൂടം, ഭക്ഷ്യസുരക്ഷ, ആരോഗ്യ വകുപ്പുകൾക്കൊപ്പം ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സിവിൽ സ്റ്റേഷൻ കാൻ്റിനിൽ പ്രത്യേകം 'ഹെൽത്തി പ്ലേറ്റ്' ഒരുക്കിയാണ് പദ്ധതി തുടങ്ങിയത്.
പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹോട്ടലുകളിൽ ഫുഡ് മെനുവിൽ ആരോഗ്യകരമായ ഭക്ഷണങ്ങളും ഉൾപ്പെടുത്തും. ആദ്യഘട്ടത്തിൽ മലപ്പുറം സിവിൽ സ്റ്റേഷൻ കാൻ്റിനിലെ മെനുവിൽ മാറ്റം വരുത്തി. സാധാരണ ഭക്ഷണത്തിനുപുറമെ ഇനി പ്രത്യേകം തയ്യാറാക്കിയ ആരോഗ്യപൂർണമായ ഭക്ഷണവും കിട്ടും. ജീവിതശൈലീരോഗങ്ങൾ ചെറുക്കാൻ കളക്‌ടർ വി.ആർ. വിനോദ് തുടങ്ങിവെച്ച 'നെല്ലിക്ക' കാമ്പയിൻ്റെ തുടർച്ചയാണ് ഹെൽത്തി പ്ലേറ്റ് പദ്ധതി.
നല്ല ആരോഗ്യത്തിനായി ഭക്ഷണശൈലിയിൽ കാര്യമായ മാറ്റം വരുത്തണമെന്നും കാർബോ ഹൈഡ്രേറ്റിൻ്റെ അമിതമായ അളവ് കുറയ്ക്കണമെന്നും കളക്‌ടർ പറഞ്ഞു. കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭക്ഷണം ശീലിക്കണം. ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ആളുകൾക്ക് താത്‌പര്യമുണ്ട്. എന്നാൽ അതിന്റെ ലഭ്യതക്കുറവാണ് വെല്ലുവിളി. ഇത് മറികടക്കാൻ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഹെൽത്തി ഫുഡ് മെനു കൊണ്ടുവരും. പെട്ടെന്നൊരു മാറ്റം സാധ്യമായില്ലെങ്കിലും ഇത് പതിയെ ശീലമാക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
.

വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group